Quantcast

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഫ്‌ളോറിഡയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...

വിമാനത്തിന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

MediaOne Logo

Web Desk

  • Published:

    10 Dec 2025 4:51 PM IST

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഫ്‌ളോറിഡയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...
X

ഫ്‌ളോറിഡ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ചെറു വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

വിമാനത്തിന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍‌സ്റ്റേറ്റ് 95-ല്‍ തിങ്കളാഴ്ച നടന്ന സംഭവം എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിയന്തര സാഹചര്യം വന്നതുകൊണ്ടാണ് വിമാനത്തിന് തിരക്കേറിയ ഹൈവേയിലേക്ക് ലാൻഡ് ചെയ്യേണ്ടതായി വന്നത് എന്നാണ് ബ്രെവാര്‍ഡ് കൗണ്ടി ഫയര്‍ റെസ്‌ക്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. റോഡിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വിമാനം. എന്നാൽ, ആ സമയത്ത് അതുവഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടൊയോട്ട കാമ്പ്രയ്ക്ക് മുകളിലേക്കാണ് വിമാനം ഇറങ്ങിയത്.

വിമാനത്തില്‍ ഉണ്ടായിരുന്ന 27-കാരായ പൈലറ്റും സഹയാത്രികനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് ഫോക്സ് 13 ന്യൂസ് റിപ്പോർട്ട്. ഫിക്സഡ് വിംഗ് മൾട്ടി-എഞ്ചിൻ ബീച്ച്ക്രാഫ്റ്റ് 55 എന്നാണ് വിമാനത്തെ വിശേഷിപ്പിക്കുന്നത്. പരിശീലനത്തിനായി ഉപയോഗിക്കുന്ന ചെറിയ വിമാനമാണിത്. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story