Quantcast

വിവാദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി മോദി അമേരിക്കയിൽ; ട്രംപുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്

ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുവെച്ച് നാട്ടിലേക്കയച്ചത് ചർച്ചയാകുമോ എന്നതിൽ വ്യക്തതയില്ല

MediaOne Logo

Web Desk

  • Updated:

    2025-02-13 02:53:06.0

Published:

13 Feb 2025 7:30 AM IST

വിവാദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി മോദി അമേരിക്കയിൽ; ട്രംപുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്
X

വാഷിങ്ടൺ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. ഊഷ്മളമായ വരവേൽപ്പാണ് മോദിക്ക് ലഭിച്ചത്.

ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുവെച്ച് നാട്ടിലേക്കയച്ചത് ചർച്ചയാകുമോ എന്നതിൽ വ്യക്തതയില്ല. നിരവധി വ്യാപാര,നിക്ഷേപ കരാറുകൾ മോദി ഒപ്പുവെച്ചേക്കും. ഇലോൺ മസ്‌ക് അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തും.

ട്രംപ് രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. ട്രംപ് അധികാരത്തിൽ വന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ ഉഭയകക്ഷി ചർച്ചയ്ക്ക് പോകുന്ന നേതാക്കളിലൊരാളാണ് മോദി.

TAGS :

Next Story