Quantcast

ആസ്ട്രേലിയയില്‍ ലോക്​ഡൗൺ വിരുദ്ധ പ്രക്ഷോഭം ശക്തം; പൊലീസുമായി ആയിരങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടി- വീഡിയോ

വാക്​സിനേഷൻ 70 ശതമാനമെങ്കിലും പൂർത്തിയായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.

MediaOne Logo

Web Desk

  • Published:

    18 Sep 2021 8:12 AM GMT

ആസ്ട്രേലിയയില്‍ ലോക്​ഡൗൺ വിരുദ്ധ പ്രക്ഷോഭം ശക്തം; പൊലീസുമായി ആയിരങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടി- വീഡിയോ
X

കോവിഡ്​ നിയന്ത്രണത്തിന്‍റെ ഭാഗമായി ആസ്​ട്രേലിയൻ സർക്കാർ ഏ​ർപ്പെടുത്തിയ ലോക്​ഡൗണിനെതിരെ പ്രതിഷേധം ശക്തം. സിഡ്​നി, മെൽബൺ തുടങ്ങിയ നഗരങ്ങളില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.

മെല്‍ബണ്‍ നഗരത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സമരക്കാർക്കുനേരെ പൊലീസ് പെപ്പര്‍​ സ്​പ്രേ പ്രയോഗിച്ചതായും പലരെയും​ അറസ്റ്റ്​​ ചെയ്ത് നീക്കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമരക്കാരെ അടിച്ചമർത്താൻ ആയിരക്കണക്കിന്​ പൊലീസ്​ ഉദ്യോഗസ്​ഥരെ​ സർക്കാർ നിയോഗിച്ചിട്ടുണ്ട്​. നഗരങ്ങളിൽ ചെക്ക്​ പോയിന്‍റുകളും ബാരിക്കേഡുകളും സ്​ഥാപിച്ചാണ് പ്രതിരോധം തീര്‍ക്കുന്നത്. നഗരത്തിലേക്കുള്ള പൊതുഗതാഗതവും റൈഡ് ഷെയറുകളും നിർത്തിവച്ചു.

ജൂൺ പകുതിയോടെയായിരുന്നു ആസ്ട്രേലിയയില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് സിഡ്നി, മെൽബണ്‍, തലസ്ഥാന നഗരമായ കാൻബെറ എന്നിവിടങ്ങളിലെല്ലാം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വാക്​സിനേഷൻ 70 ശതമാനമെങ്കിലും പൂർത്തിയായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. രാജ്യത്ത് 1882 കോവിഡ്​ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 85,000 കോവിഡ്​ കേസുകളും 1145 മരണങ്ങളുമാണ്​ രാജ്യത്ത്​ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

TAGS :

Next Story