Quantcast

കൈറോയിലെ വെടിനിർത്തൽ കരാർ ചർച്ചയിൽ പുരോഗതി

ബന്ദിമോചനം ആവശ്യപ്പെട്ട്​ ഇസ്രായേലിൽ ജനകീയ പ്രക്ഷോഭം ശക്​തിയാർജിച്ചത് നെതന്യാഹു സർക്കാറിന്​ തലവേദനയാകുന്നു

MediaOne Logo

Web Desk

  • Published:

    5 May 2024 1:03 AM GMT

israel hostage protest
X

ദുബൈ: കൈറോയിൽ തുടരുന്ന വെടിനിർത്തൽ കരാർ ചർച്ചയിൽ പുരോഗതി. മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിർത്തൽ കരാർ നിർദേശത്തിൽ കൈറോയിൽ ചർച്ച തുടരുന്നതായി ഹമാസ് അറിയിച്ചു​. സി.ഐ.എ മേധാവി വില്യം ബേൺസും ഖത്തർ സംഘവും കൈറോയിലുണ്ട്​.

മൊസാദ്​ മേധാവിയുടെ നേതൃത്വത്തിലുള്ള ഇസ്രായേൽ സംഘം ഉടൻ കൈറോയിൽ എത്തും എന്നാണ്​ സൂചന. ഹമാസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടുമതി കൈറോയിലേക്ക്​ സംഘത്തെ അയക്കാൻ എന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ​ നെതന്യാഹു.

മുമ്പ് സംഭവിച്ചതു പോലെ അവസാനഘട്ടത്തിൽ വെടിനിർത്തൽ ചർച്ച അട്ടിമറിക്കാൻ നെതന്യാഹു ശ്രമിച്ചേക്കുമെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാ​ൻ മുന്നറിയിപ്പ്​ നൽകുന്നു. ഫലസ്​തീൻ ജനതയുടെ താൽപര്യങ്ങൾ മുൻനിർത്തിയുള്ള നടപടികളാവും തങ്ങൾ ചർച്ചയിൽ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്​തമാക്കി. ​

ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇന്ന്​ വൈകീട്ട്​ നടക്കും. കൈറോ ചർച്ചയു​ടെ പുരോഗതി വിലയിരുത്തി തുടർനടപടി സ്വീകരിക്കാനാണ്​ യോഗം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 33 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി 40 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലും മാ​നു​ഷി​ക വി​ത​ര​ണം അ​നു​വ​ദി​ക്ക​ലും എ​ന്ന നിർദേശത്തിൻമേലാണ്​ കൈറോ ചർച്ച.

ആ​ദ്യ​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കു​ക​, തുടർന്ന്​ മറ്റു കാര്യങ്ങൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​ക​ എന്ന ധാരണയാണ്​ ചർച്ചയിൽ രൂപപ്പെട്ടിരിക്കുന്നത്​. ഇസ്രായേൽ സൈനിക, രാഷ്​ട്രീയ നേതൃത്വത്തെ വെടിനിർത്തലിന്​ പ്രേരിപ്പിക്കാൻ അമേരിക്ക നീക്കം ശക്​തമാക്കി.

ബന്ദിമോചനം ആവശ്യപ്പെട്ട്​ ഇസ്രായേലിൽ ജനകീയ പ്രക്ഷോഭം ശക്​തിയാർജിച്ചതും നെതന്യാഹു സർക്കാറിന്​ തലവേദനയായി. തെൽ അവീവ്​ ഉൾപ്പെടെ ഇസ്രായേലിലെ എഴുപത്​ കേന്ദ്രങ്ങളിൽ ഇന്ന​ലെ രാത്രി വൻപ്രതിഷേധ പരിപാടികളാണ്​ നടന്നത്​.

അടിയന്തര വെടിനിർത്തൽ കരാർ, ഉടൻ തെരഞ്ഞെടുപ്പ്​ എന്നീ രണ്ടാവശ്യങ്ങൾ മുൻനിർത്തിയാണ്​ പതിനായിരങ്ങൾ തെരുവിൽ ഇറങ്ങിയത്​. അതേസമയം റഫ ആക്രമണ പദ്ധതിയിൽ മാറ്റമില്ലെന്ന്​ ഇസ്രായേൽ പറയുന്നു. ഹമാസിനെ അമർച്ച ചെയ്യാൻ റഫക്കു നേരെയുള്ള കരയാക്രമണം കൂടിയേ തീരൂ എന്ന നിലപാടിലാണ് നെതന്യാഹു.

എന്നാൽ, കരയാക്രമണത്തിനു പകരം ഹമാസിനെ തുരത്താൻ മറ്റു ചില വഴികൾ ഇസ്രായേലിന്​ മുമ്പാകെയുണ്ടെന്ന്​ അമേരിക്ക വ്യക്​തമാക്കി. അമേരിക്കൻ കാമ്പസുകളിൽ പടരുന്ന ഇസ്രായേൽവിരുദ്ധ, ഫലസ്​തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം പലയിടങ്ങളിലും തുറന്ന സംഘർഷത്തിലേക്ക്​ നയിച്ചു. വിദ്യാർഥികളും സുരക്ഷാ വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അറസ്​റ്റിലായവരുടെ എണ്ണം 2600 കവിഞ്ഞു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്​. പുതുതായി 32 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 34,654 ആയി.

TAGS :

Next Story