Quantcast

പ്രധാനമന്ത്രിയുടെ കിടക്കയിൽ ഗുസ്തി ! ഔദ്യോഗിക വസതിയും കീഴടക്കി ലങ്കൻ പ്രക്ഷോഭകർ: വീഡിയോ

പ്രതിഷേധക്കാർ വസതിയുടെ ഗെയ്റ്റിൽ കയറുകയും പ്രകടനം നടത്തുകയും ബാനറുകൾ തൂക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്

MediaOne Logo

Web Desk

  • Published:

    10 July 2022 2:21 PM GMT

പ്രധാനമന്ത്രിയുടെ കിടക്കയിൽ ഗുസ്തി ! ഔദ്യോഗിക വസതിയും കീഴടക്കി ലങ്കൻ പ്രക്ഷോഭകർ: വീഡിയോ
X

കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭവുമായി ജനം തെരുവിലാണ്. പ്രതിഷേധത്തിനിടെ ജനങ്ങൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയേറിയതും അവിടെയിരുന്ന് സെൽഫി എടുത്തതും ഭക്ഷണം കഴിച്ചതുമെല്ലാം വാർത്തയായിരുന്നു. ഇതിന് പിന്നാലെ മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സൗകാര്യ വസതി പ്രക്ഷോഭകർ തീയിട്ടിരുന്നു. ഇപ്പോഴിതാ അവർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കൈയേറിയിരിക്കുന്നതിന്റെ വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.

ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസിലാണ് പ്രക്ഷോഭകർ കയറിയിരിക്കുന്നത്. അവിടെ നിന്നുള്ള ഒരു ശ്രദ്ധേയ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡബ്ല്യുഡബ്ല്യുഇ ശൈലിയിൽ പ്രധാനമന്ത്രിയുടെ കിടക്കയിൽ പ്രതിഷേധക്കാർ ഗുസ്തി പിടിക്കുന്നതാണ് വീഡിയോ. ഡബ്ല്യുഡബ്ല്യുഇ താരങ്ങളെ അനുകരിച്ച് ഒരാൾ എതിരാളിയെ കീഴടക്കുന്നതും കൈകളുയർത്തി വിജയം ആഘോഷിക്കുന്നതും കാണാം.



പ്രതിഷേധക്കാർ വസതിയുടെ ഗെയ്റ്റിൽ കയറുകയും പ്രകടനം നടത്തുകയും ബാനറുകൾ തൂക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. പിന്നാലെയാണ് രസകരമായ മറ്റൊരു വീഡിയോ പുറത്തു വന്നത്.

TAGS :

Next Story