Quantcast

യുക്രൈനിൽ യുദ്ധകാഹളം; സൈനിക നടപടിക്ക് ഉത്തരവിട്ട് പുടിന്‍

യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാൻ സൈന്യത്തിന് നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2022-02-24 03:50:07.0

Published:

24 Feb 2022 3:33 AM GMT

യുക്രൈനിൽ യുദ്ധകാഹളം; സൈനിക നടപടിക്ക് ഉത്തരവിട്ട് പുടിന്‍
X

യുക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാൻ സൈന്യത്തിന് നിർദേശം നൽകി. മേഖലയില്‍ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നുമാണ് പുടിന്‍ വ്യക്തമാക്കുന്നത്. ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. ആയുധം താഴെവെക്കണമെന്നും പുടിന്‍ യുക്രൈനോട് ആവശ്യപ്പെട്ടു.

അതേസമയം, യുദ്ധനീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ യു.എന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുകയാണ്.

അതിനിടെ, കിഴക്കന്‍ യുക്രൈന്‍ മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. ഏതുനിമിഷവും യുദ്ധമുണ്ടാകാമെന്ന് നേരത്തെ യുക്രൈൻ പ്രസിഡന്റ് വ്ലോദ്മിർ സെലൻസ്കിയും വ്യക്തമാക്കിയിരുന്നു. യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലന്‍സ്കി പറ‍ഞ്ഞു. യുക്രൈൻ ശക്തമായ പ്രതിരോധം തീർക്കുമെന്നും ചര്‍ച്ചയ്ക്കുളള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story