ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്
ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ യുഎസ് സൈനിക ഇടപെടലിനെക്കുറിച്ച് ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാഷിംഗ്ടൺ ഡിസിയിൽ അത്തരം നടപടിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്

വാഷിംഗ്ടൺ: ഇറാനെതിരെ ആക്രമണം നടത്താൻ യുഎസ് തയ്യാറെടുക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ യുഎസ് സൈനിക ഇടപെടലിനെക്കുറിച്ച് ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാഷിംഗ്ടൺ ഡിസിയിൽ അത്തരം നടപടിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം നടത്താനുള്ള സാധ്യതയ്ക്കായി അമേരിക്ക തയ്യാറെടുക്കുകയാണ് എന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക ഇറാനുമായി നേരിട്ട് സംഘർഷത്തിൽ ഏർപ്പെടാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു എന്നതിന്റെ സൂചനയാണ് ഈ റിപ്പോർട്ട്.
അതേസമയം, ഇറാൻ ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ പങ്കാളിത്തത്തിൽ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം. യുദ്ധത്തിൽ കൂടുതൽ ഇടപെടരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇറാനെതിരായ ഇസ്രായേലിന്റെ ബോംബാക്രമണത്തിനെതിരെയും ഇസ്രായേലിന് കോടിക്കണക്കിന് ഡോളർ സൈനിക സഹായമായി നൽകുന്നതിലെ യുഎസ് ഇടപെടലിനെതിരെയുമാണ് പ്രതിഷേധം. മിഡിൽ ഈസ്റ്റിൽ ഇതിനകം തന്നെ യുഎസിൽ നിന്നുള്ള മൂന്ന് വിമാനവാഹിനിക്കപ്പൽ ഗ്രൂപ്പുകൾ ഉണ്ട്. പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമേ അവ അവിടെ തുടരൂ എന്ന് ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Adjust Story Font
16

