Quantcast

ലണ്ടനിൽ ഗോപൂജ നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്

ഭാര്യയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്കൊപ്പമാണ് സുനക് ചടങ്ങിൽ പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    26 Aug 2022 1:28 PM GMT

ലണ്ടനിൽ ഗോപൂജ നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്
X

ലണ്ടൻ: ഗോപൂജ നടത്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്. ഭാര്യയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്കൊപ്പമായിരുന്നു ചടങ്ങ്.

പൂജാകർമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൂജാരിയുടെ നിർദേശങ്ങൾക്കനുസരിച്ച് പശുവിനുമുൻപിൽ പ്രത്യേക പിച്ചള പാത്രത്തിൽ വെള്ളം തെളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചടങ്ങിൽ പൂജാരിമാർക്കൊപ്പം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളടക്കം പ്രമുഖരും പങ്കെടുത്തതായാണ് വിവരം.

ദിവസങ്ങൾക്കുമുൻപ് ജന്മാഷ്ടമി ദിനത്തിൽ സുനക് ലണ്ടനിലെ ഭക്തിവേദാന്ത ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഭാര്യയ്‌ക്കൊപ്പം തന്നെയാണ് സുനക് ക്ഷേത്രത്തിലുമെത്തിയത്.

ബോറിസ് ജോൺസൻ രാജിവച്ചതിനു പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ മുൻ ബ്രിട്ടീഷ് ധനകാര്യ മന്ത്രി കൂടിയായ ഋഷി സുനക് ആയിരുന്നു മുന്നിൽനിന്നത്. നിലവിൽ മുൻ വിദേശകാര്യ മന്ത്രി ലിസ് ട്രസ് ആണ് മുന്നിട്ടുനിൽക്കുന്നത്.

Summary: British PM candidate Rishi Sunak, wife worship cow in London

TAGS :

Next Story