Quantcast

ദ ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രം തിരുത്തിയെഴുതുമോ ഋഷി സുനക് ? ആദ്യഘട്ട വോട്ടെടുപ്പിൽ കൂടുതൽ എംപിമാരുടെ പിന്തുണ സുനകിന്

വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പഥത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനക്

MediaOne Logo

Lissy P

  • Updated:

    2022-07-14 01:09:30.0

Published:

14 July 2022 1:06 AM GMT

ദ ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രം തിരുത്തിയെഴുതുമോ ഋഷി സുനക് ? ആദ്യഘട്ട വോട്ടെടുപ്പിൽ കൂടുതൽ എംപിമാരുടെ പിന്തുണ സുനകിന്
X

ലണ്ടന്‍: ബ്രിട്ടനിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ഇന്ത്യൻ വംശജൻ ഋഷി സുനകിന് സാധ്യതയേറുന്നു. ആദ്യഘട്ട വോട്ടെടുപ്പിൽ 88 കൺസർവെറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണയോടെ ഋഷിയാണ് മുന്നിൽ. രണ്ടാം ഘട്ടത്തിൽ ഋഷിയടക്കം ആറ് പേരാണ് മത്സരരംഗത്തുണ്ടാവുക.

ദ ഗ്രേറ്റ് ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതുമോ ഋഷി സുനക് എന്ന ഇന്ത്യൻ വംശജൻ എന്ന ചോദ്യത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് ആദ്യഘട്ട വോട്ടെടുപ്പ് ഫലം. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ 88 കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണയുമായി ഋഷി മുന്നേറുകയാണ്. 358 എംപിമാരിൽ 67 പേരുടെ വോട്ട് ലഭിച്ച പെന്നി മോർഡൌന്റാണ് രണ്ടാമത്. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ 30 എംപിമാരുടെ പിന്തുണയാണ് വേണ്ടത്. എന്നാൽ ഈ സംഖ്യ മറികടക്കാനാകാതെ ചാൻസലർ നാദിം സഹവിയും മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും മത്സരത്തിൽ നിന്ന് പുറത്തായി. ഇതോടെ ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സ്യുവെല്ല ബ്രേവർമാൻ ഉൾപ്പെടെ ആറ് പേരാണ് അടുത്ത ഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മാറ്റുരക്കുക.

രണ്ടാം ഘട്ടം പൂർണമാകുമ്പോൾ അന്തിമ സ്ഥാനാർത്ഥികളുടെ എണ്ണം വീണ്ടും ചുരുങ്ങും. മത്സരരംഗത്ത് രണ്ടു പേർ മാത്രം ശേഷിക്കുന്ന തരത്തിൽ ജൂലൈ 21 വരെ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കും. പാർലമെന്റേറിയൻമാർക്കിടയിൽ ഋഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പെന്നി മോർഡൌന്റിനാണ് മുൻതൂക്കം. മത്സരത്തിന്റെ അവസാന ഫലം നിർണയിക്കുന്നതും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ 2ലക്ഷത്തിലധികം പേരുടെ വോട്ടുകളാണ്.

ബ്രിട്ടനിൽ ബോറിസ് ജോൺസന്റെ രാജിക്ക് കാരണമായ ആദ്യ രാജി ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റതായിരുന്നു.വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പഥത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ ആകും ഋഷി സുനക്.

TAGS :

Next Story