Quantcast

ഒരു മിനിറ്റിൽ എല്ലാം കഴിഞ്ഞു; ജപ്പാന്റെ എപ്സിലോൺ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു

ഈ വർഷം എപ്സിലോൺ എസ് ഡെമോൺസ്‌ട്രേഷൻ റോക്കറ്റ് വിക്ഷേപണം ചെയ്യാൻ ജപ്പാൻ പദ്ധതിയിട്ടിരുന്നെങ്കിലും പരാജപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    14 July 2023 2:30 PM GMT

japan rocket
X

ജപ്പാന്റെ ബഹിരാകാശ ഏജൻസി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ പരിക്കേൽക്കാതെ രക്ഷപെട്ടുവെന്ന് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി അറിയിച്ചു.

വടക്കുകിഴക്കൻ ജപ്പാനിലെ അകിത പ്രിഫെക്ചറിൽ ഉണ്ടായ പൊട്ടിത്തെറിക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവം അന്വേഷിച്ചുവരികയാണെന്ന് ജാക്സ പറഞ്ഞു. ജപ്പാന്റെ എപ്സിലോൺ എസ് റോക്കറ്റിനായുള്ള പരീക്ഷണം എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ലെന്നും ജാക്സ പറഞ്ഞു.

പരീക്ഷണം സാധാരണ രീതിയിലാണ് തുടങ്ങിയത്. ആദ്യം ഒരു വെളുത്ത പുക ഉയർന്നിരുന്നു. ഏകദേശം ഒരു മിനിറ്റിന് ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയും തീജ്വാലകളും ചാരനിറത്തിലുള്ള പുകയും മുകളിലേക്ക് ഉയരുകയും ചെയ്തു. റോക്കറ്റിന്റെ മേൽഭാഗം ഒരു കെട്ടിടത്തിന് മുകളിലേക്കാണ് തെറിച്ചുപോയത്.

ചെറിയ ഉപഗ്രഹങ്ങൾക്കായുള്ള വിക്ഷേപണ വിപണിയിലേക്ക് പൂർണ്ണമായി പ്രവേശിക്കാനുള്ള ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) അഭിലാഷങ്ങൾക്കാണ് തിരിച്ചടിയായിരിക്കുന്നത്.

ഈ വർഷം എപ്സിലോൺ എസ് ഡെമോൺസ്‌ട്രേഷൻ റോക്കറ്റ് വിക്ഷേപണം ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് പരാജപ്പെട്ടിരുന്നു. H3 എന്ന മറ്റൊരു തരം റോക്കറ്റിന്റെ ജാക്സ വിക്ഷേപണവും മാർച്ചിൽ പരാജയപ്പെട്ടു. നേരത്തെ നിരവധി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയച്ച ജപ്പാന്റെ റോക്കറ്റാണ് എപ്സിലോൺ.

TAGS :

Next Story