Quantcast

ഹമാസ് റോക്കറ്റിൽനിന്ന് രക്ഷപ്പെടാൻ നിലത്ത് കിടന്ന് റിപ്പോർട്ടർ; പിറകിലൂടെ സൈക്കിളോടിച്ച് സാധാരണക്കാർ

ഇസ്രായേൽ പ്രോപ്പഗണ്ട പോസ്റ്റർ വിമാനത്തിലും

MediaOne Logo

Web Desk

  • Updated:

    2023-10-24 13:43:51.0

Published:

24 Oct 2023 10:44 AM GMT

Israeli propaganda poster on plane, Romanian reporter false reporting on Hamas
X

ഇസ്രായേൽ രാജ്യം സ്ഥാപിക്കുന്നത് തന്നെ നുണകളുടെ മേലാണെന്ന് മുമ്പേ വിമർശിക്കപ്പെടുന്നതാണ്. തങ്ങളാണ് ഫലസ്തീൻ ഭൂമിയുടെ യഥാർത്ഥ അവകാശികളെന്ന വാദവുമായി പല നാടുകളിൽ നിന്നുള്ള യഹൂദർ ഇവിടെയെത്തി തദ്ദേശീയരായ അറബ് മുസ്‌ലിംകളെയും ക്രൈസ്തവരെയും വീടുകളിൽ നിന്ന് ആട്ടിയോടിക്കുകയായിരുന്നു. ഫലസ്തീനെതിരെയുള്ള അതിക്രമങ്ങളിലെല്ലാം അവർ നുണകളിലൂടെയുള്ള പ്രൊപ്പഗണ്ട സജീവമാക്കുന്നത് പതിവാണ്. ഇതിനായി ആഗോള മാധ്യമങ്ങളെ പല നിലയ്ക്ക് സ്വാധീനിക്കുന്നത് പരസ്യമായ രഹസ്യവുമാണ്. ഈയിടെ ട്വിറ്ററിൽ പരിഹാസ്യത തോന്നിക്കുന്ന ഒരു വീഡിയോ പുറത്തുവന്നു. ഹമാസ് റോക്കറ്റിൽ നിന്ന് രക്ഷപ്പെടാനായി നിലത്ത്കിടന്ന് റിപ്പോർട്ട് ചെയ്യുന്ന റൊമാനിയൻ മാധ്യമപ്രവർത്തകയെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ പിറകിലൂടെ കൂളായി സൈക്കിളോടിച്ച് പോകുന്ന സാധാരണക്കാരെ കാണുന്നുവെന്നതാണ് രസകരം. സെൻസേർഡ് മെൻ, ഡോം എന്നിങ്ങനെ നിരവധി വെരിഫൈഡ് പ്രൊഫൈലുകളാണ് എക്‌സിൽ ഈ വീഡിയോ പങ്കുവെച്ചത്.

അതേസമയം, വിമാനത്തിലെ സീറ്റുകളിൽ വരെ ഇസ്രായേൽ പ്രോപ്പഗണ്ട പോസ്റ്ററുകൾ പതിച്ചത് മറ്റു ചില ഹാൻഡിലുകൾ പങ്കുവെച്ചു. 'ഇസ്രായേൽ തങ്ങളുടെ പ്രോപ്പഗണ്ട ലോകത്തുടനീളം പ്രചരിപ്പിക്കുകയാണ്. ഇപ്പോൾ ഇതാ വിമാനത്തിന്റെ സീറ്റുകളിൽ വരെയെത്തി. അവ കാണുമ്പോൾ നീക്കുക' ഇറാൻ ഒബ്‌സർവർ എക്‌സിൽ കുറിച്ചു. വിമാനത്തിന്റെ സീറ്റുകളിൽ പതിച്ച പ്രോപ്പഗണ്ട പോസ്റ്റർ വീഡിയോ സഹിതമായിരുന്നു ട്വീറ്റ്. ഫൈസൽ മാമ്മർ, സ്പ്രിൻറർ, ദി മുസ്‌ലിം തുടങ്ങിയ നിരവധി പ്രൊഫൈലുകൾ ഈ വീഡിയോ പങ്കുവെച്ചു.

ഇന്ന് രാവിലെ, ന്യൂയോർക്കിൽ നിന്ന് ഇസ്രായേലിലേക്ക് സഹായവുമായെത്തിയ കാർഗോ വിമാനത്തിലാണ് ഈ ചിത്രങ്ങൾ പതിച്ചതെന്ന് ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാണതായവരോ ഹമാസ് തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നവരോ ആയവരുടെ ചിത്രങ്ങളാണ് വിമാനത്തിലെ സീറ്റുകളിൽ പതിച്ചത്. ഒക്‌ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിൽ 222 പേരെ തട്ടിക്കൊണ്ടുപോയതായും വാർത്തയിൽ പറഞ്ഞു. ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്ററിൽ വീട്ടിൽ തിരിച്ചെത്തിക്കണമെന്നാണുള്ളത്. ഇഎൽ എഎല്ലിന്റെ സഹകരണത്തോടെ പില്ലേഴ്സ് ഓർഗനൈസേഷനും ഫീനിക്സ് ഗ്രൂപ്പുമാണ് ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന അവശ്യ ഉപകരണങ്ങളുമായി വിമാനം അയച്ചത്.

അതേസമയം, സമയം വിവിധ സമൂഹ മാധ്യമങ്ങളിൽ ബില്യണുകളാണ് പരസ്യമാണ് ഇസ്രായേൽ നൽകുന്നതെന്ന് ഫിലെ ആർ എന്ന ട്വിറ്റർ ഹാൻഡിൽ ചൂണ്ടിക്കാട്ടി. എന്നാൽ പുതുതലമുറ ഈ പ്രോപ്പഗണ്ട വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. സിഎൻഎൻ എസ്എസ്ആർഎസ് പോൾ പങ്കുവെച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ പ്രായമുള്ളവർ ഹമാസിനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ എത്രത്തോളും നീതികരിക്കുന്നുവെന്നായിരുന്നു പോളിലെ ചോദ്യം. അവയിൽ 65ലധികം വയസ്സുള്ള 81 ശതമാനം പേരും ഇക്കാര്യം ശരിവെച്ചപ്പോൾ 50-64 വയസ്സുള്ളവരിൽ 56 ശതമാനം പേരാണ് അക്കാര്യം സ്വീകരിച്ചത്. 35-49 വയസ്സുള്ളവരിൽ 44 ശതമാനം പേർ ഈ വാദം സ്വീകരിച്ചു. എന്നാൽ 18-34 വരെ പ്രായമുള്ളവരിൽ 27 ശതമാനം മാത്രമാണ് അക്കാര്യം ശരിവെച്ചത്. ഇതിലൂടെ യുവതലമുറ സയണിസ്റ്റ് വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞതായി ഫിലെ ആർ പറഞ്ഞു.

നേരത്തെ ഗസ്സയിലെ അൽ അഹ്‌ലി ആശുപത്രിയിൽ ഇസ്രായേൽ ബോംബാക്രമണമെന്ന ആംഗിളിൽ വാർത്ത റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് ടൈംസ് പോലും തിരുത്തിയിരുന്നു. 'ഇസ്രായേലി ആക്രമണത്തിൽ ആശുപത്രിയിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീനികൾ' എന്നായിരുന്നു വാർത്തയുടെ ആദ്യ തലക്കെട്ട്. എന്നാൽ 'ഗസ്സ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ ചുരുങ്ങിയത് 500 പേർ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീനികൾ' എന്നാക്കി. പിന്നീട് 'ഗസ്സ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ ചുരുങ്ങിയത് 500 പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീനികൾ' എന്നും തലക്കെട്ട് മാറ്റി. ഹമാസ് നരേറ്റീവ് ഏറ്റെടുത്തതിന് പിന്നീട ന്യൂയോർക്ക് ടൈംസ് മാപ്പും പറഞ്ഞു.

എന്നാൽ ഇസ്രായേലിനെതിരെയുള്ള കൗണ്ടർ കാമ്പയിനുകളും നടക്കുന്നുണ്ട്. ഞാൻ ഇസ്രായേലിനെ പിന്തുണക്കുന്നുവെന്ന കടലാസ് പറിച്ചെടുക്കുമ്പോൾ നിങ്ങൾ ഗസ്സയിൽ ഒരു ശിശുവിനെ കൊന്നുവെന്ന സന്ദേശം കാണിക്കുന്ന പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

Israeli propaganda poster on plane, Romanian reporter false reporting on Hamas

TAGS :

Next Story