Quantcast

മരിയുപോൾ നഗരം പിടിച്ചെടുത്തെന്ന അവകാശ വാദവുമായി റഷ്യ

അടുത്തിടെയാണ് മരിയുപോൾ ഉൾപ്പെടെയുള്ള യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-04-22 01:28:58.0

Published:

22 April 2022 1:27 AM GMT

മരിയുപോൾ നഗരം പിടിച്ചെടുത്തെന്ന അവകാശ വാദവുമായി റഷ്യ
X

യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോൾ പൂർണമായും പിടിച്ചെടുത്തെന്ന അവകാശ വാദവുമായി റഷ്യ. യുക്രൈനുമേലുള്ള റഷ്യൻ ആക്രമണം തുടർന്നുകൊണ്ടിരിക്കെയാണ് റഷ്യയുടെ അവകാശവാദം. നഗരം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്നും റഷ്യൻ അധികൃതർ അറിയിച്ചു. അതിനിടെ യുക്രെയ്‌നിന് 800 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു

യുക്രേനിയൻ സൈന്യം മരിയുപോളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് സെലൻസ്‌കി വ്യക്തമാക്കിയത്. എന്നാൽ യുക്രൈൻ സൈനികർ ചെറുത്ത് നിൽപ്പ് അവസാനിപ്പിച്ച് കീഴടങ്ങണമെന്നാണ് പുടിൻ ആവശ്യപ്പെടുന്നത്. പരിക്കേറ്റ സൈനികർക്ക് ചികിത്സ നൽകുമെന്നും റഷ്യ അറിയിച്ചു. മരിയുപോൾ നിയന്ത്രണത്തിലാക്കിയത് റഷ്യയുടെ പ്രതീകാത്മക വിജയമാണ്. അടുത്തിടെയാണ് മരിയുപോൾ ഉൾപ്പെടെയുള്ള യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചത്. മരിയുപോളിലെ ഉരുക്ക് പ്ലാന്റ് ഒഴികെ നഗരം പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു അറിയിച്ചു.

റഷ്യൻ സൈനികർ പിൻവാങ്ങിയ പ്രദേശത്ത് കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ആയിരം കവിഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങളിൽ പലതും കൊടും ക്രൂരതയേറ്റ് മരിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പോർച്ചുഗീസ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി കൂടുതൽ ഭാരമേറിയ ആയുധങ്ങളും റഷ്യക്കുമേലുള്ള ഉപരോധം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം തങ്ങൾക്കെതിരെ നിൽക്കുന്ന ഒരു ഈച്ചപോലും രക്ഷപ്പെടരുതെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ ഉത്തരവ്. മരിയുപോളിൽ മാത്രം ഏകദേശം 20,000 ത്തോളം പേർ കൊല്ലപ്പെട്ടെതായാണ് വിവരം.

TAGS :

Next Story