Quantcast

ഭീമൻ റോക്കറ്റിൽനിന്ന് യു.എസ്, ജപ്പാൻ പതാകകൾ നീക്കി; ഇന്ത്യൻ പതാക തൊട്ടില്ല- ഉപരോധങ്ങളോട് റഷ്യയുടെ പ്രതികരണം

യുക്രൈൻ സൈനികനടപടിയിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സൗഹൃദം തുടരുമെന്ന റഷ്യയുടെ നിലപാട് പ്രഖ്യാപനം കൂടിയായാണ് നടപടി വിലയിരുത്തപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    3 March 2022 3:08 PM GMT

ഭീമൻ റോക്കറ്റിൽനിന്ന് യു.എസ്, ജപ്പാൻ പതാകകൾ നീക്കി; ഇന്ത്യൻ പതാക തൊട്ടില്ല- ഉപരോധങ്ങളോട് റഷ്യയുടെ പ്രതികരണം
X

യുക്രൈൻ സൈനികനടപടിയിൽ അന്താരാഷ്ട്ര ഉപരോധം തുടരുന്നതിനിടെ വിവിധ ലോകരാജ്യങ്ങളുടെ പതാക നീക്കി റഷ്യൻ ബഹിരാകാശ ഏജൻസി. ഏജൻസിയുടെ ഭീമൻ റോക്കറ്റിൽനിന്നാണ് യു.എസ്, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ പതാക നീക്കം ചെയ്തത്. എന്നാൽ, ഇന്ത്യയുടെ പതാക അവിടെ നിലനിർത്തുകയും ചെയ്തു.

ദക്ഷിണ കസഖിസ്താനിൽ സ്ഥിതിചെയ്യുന്ന റഷ്യയുടെ ഉടമസ്ഥതയിലുള്ള ബൈകൊനൂർ റോസ്‌കൊമോസ് ബഹിരാകാശ താവളത്തിലാണ് സംഭവം. ഒരുവശത്ത് യുക്രൈൻ വിഷയത്തിൽ ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിച്ച രാജ്യങ്ങളോടുള്ള റഷ്യയുടെ പ്രതീകാത്മക പ്രതികരണമായിരുന്നു നടപടി. മറുവശത്ത് നിഷ്പക്ഷ നിലപാട് സ്വീകരിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സൗഹൃദം തുടരുമെന്ന നിലപാട് പ്രഖ്യാപനം കൂടിയായാണ് നടപടി വിലയിരുത്തപ്പെടുന്നത്.

ചില രാജ്യങ്ങളുടെ പതാകകളില്ലാതെ തന്നെ കാണാൻ കൂടുതൽ ഭംഗിയുള്ളതിനാൽ ബൈകൊനൂറിലെ റോക്കറ്റുകളിൽനിന്ന് അവ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് റോസ്‌കൊമോസ് ഡയരക്ടർ ജനറൽ ദ്മിത്രി ഒലെഗോവിച്ച് റോഗോസിൻ ട്വീറ്റ് ചെയ്തു. റോക്കറ്റിൽനിന്ന് തൊഴിലാളികൾ വിവിധ രാജ്യങ്ങളുടെ പതാകകൾ ഉരച്ചുകളയുന്നതിന്റെ വിഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.

യുക്രൈൻ സൈനികനടപടിക്ക് പിന്നാലെ യു.എസ്, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ അടക്കമുള്ള നാറ്റോ രാജ്യങ്ങളും ജപ്പാൻ പോലുള്ള അമേരിക്കയുമായി സൗഹൃദമുള്ള രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക ഉപരോധത്തിനു പുറമെ കലാ, സാംസ്‌കാരികരംഗത്തും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, റഷ്യൻ നടപടിയെ അപലപിച്ചുകൊണ്ട് യു.എൻ രക്ഷാസമിതിയിലും പൊതുസഭയിലുമെല്ലാം അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾക്കുമേലുള്ള വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു.

Summary: The Russian government's space agency has removed the flags of several nations including the US and Japan, but kept India's flag intact, painted on a massive rocket in the spaceport Baikonur

TAGS :

Next Story