Quantcast

നാറ്റോ യോഗം നാളെ; തൽക്കാലം യുക്രൈന് സൈനികസഹായമില്ല

യുക്രൈൻ സംഘർഷത്തിലുള്ള പ്രതിരോധനടപടികൾ നാളെ നടക്കുന്ന യോഗത്തിൽ ചർച്ചയാകും

MediaOne Logo

Web Desk

  • Published:

    24 Feb 2022 3:00 PM GMT

നാറ്റോ യോഗം നാളെ; തൽക്കാലം യുക്രൈന് സൈനികസഹായമില്ല
X

യുക്രൈൻ വിഷയത്തിൽ നേരിട്ട് ഇടപെടില്ലെന്ന് വ്യക്തമാക്കി നാറ്റോ. യുക്രൈന് സഹായവുമായി സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ തലവൻ ജെൻസ് സ്‌റ്റോൾട്ടൻബർഗ് വ്യക്തമാക്കി.

വിഷയം ചർച്ച ചെയ്യാനായി നാളെ വിഡിയോ കോൺഫറൻസ് വഴി അംഗരാജ്യങ്ങളുടെ യോഗം ചേരുമെന്ന് സ്‌റ്റോൾട്ടൻ പറഞ്ഞു. നാറ്റോ സഖ്യകക്ഷികൾക്കു പുറമെ സ്വീഡൻ, ഫിൻലൻഡ് അടക്കമുള്ള രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കും. അതേസമയം, നാറ്റോയുടെ 40,000ഓളം വരുന്ന അതിവേഗ പ്രതിരോധസേനയെ അയക്കുന്ന കാര്യം യോഗത്തിൽ ചർച്ചയാകും.

യുക്രൈൻ വിഷയത്തിലെ സൈനിക നടപടിക്കുള്ള ആലോചനയെക്കുറിച്ച് ഇതാദ്യമായാണ് നാറ്റോ പ്രതികരിക്കുന്നത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ദീർഘകാലത്തേക്കുള്ള പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സ്റ്റോൾട്ടൻ പറഞ്ഞു. എല്ലാ വിഷയങ്ങൾക്കും ഇന്ന് മറുപടി നൽകാനാകില്ല. ഇന്ന് കണ്ട അധിനിവേശത്തിനു ശേഷം പുതിയൊരു യൂറോപ്പിനെയാണ് നമ്മൾ കാണാൻ പോകുന്നതെന്നും നാറ്റോ തലവൻ വ്യക്തമാക്കി.

TAGS :

Next Story