Quantcast

'റഷ്യൻ ആക്രമണം മൂലം യുക്രൈനിൽനിന്നും ദശലക്ഷമാളുകൾ കുടിയിറക്കപ്പെട്ടു': ഐക്യ രാഷ്ട്രസഭ

പലായനം ചെയ്യാൻ ആഗ്രഹിക്കുന്നവരോടും യുക്രൈനിൽനിന്നും യാത്ര തിരിച്ചവരോടും സുരക്ഷിതമായി പോകൂവെന്ന് യുക്രൈനിലെ യു.എൻ പ്രതിനിധി

MediaOne Logo

Web Desk

  • Updated:

    2022-03-01 12:44:08.0

Published:

1 March 2022 12:36 PM GMT

റഷ്യൻ ആക്രമണം മൂലം യുക്രൈനിൽനിന്നും ദശലക്ഷമാളുകൾ കുടിയിറക്കപ്പെട്ടു: ഐക്യ രാഷ്ട്രസഭ
X

റഷ്യൻ ആക്രമണത്തിന്റെ പശ്ചാതലത്തിൽ ദശലക്ഷമാളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തതെന്ന് യു.എൻ റെഫ്യൂജി ഏജൻസി. എന്നാൽ സാധാരണക്കാരായ ചിലയാളുകൾ തങ്ങളുടെ രാജ്യത്ത് തന്നെ തുടരുകയാണെന്നും യുക്രൈനിലെ യു.എൻ പ്രതിനിധി കരോലിന ലിൻഡ്‌ഹോം ബില്ലിംഗ് സ്റ്റോക്ക്‌ഹോമിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുക്രൈനിൽ നിന്നും എത്ര പേർ പലായനം ചെയ്തിട്ടുണ്ടെന്ന കൃത്യമായ കണക്ക് തന്റെ പക്കലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലായനം ചെയ്യാൻ ആഗ്രഹിക്കുന്നവരോടും യുക്രൈനിൽനിന്നും യാത്ര തിരിച്ചവരോടും സുരക്ഷിതമായി പോകൂവെന്നും യുക്രൈനിലെ യു.എൻ പ്രതിനിധി പറഞ്ഞു. റഷ്യൻ ആക്രമണം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ യുക്രൈനിലെ അതിർത്തി പ്രദേശങ്ങളിൽ യു.എൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. തീർച്ചയായും വിപുലമായ മാനവവിഭവ ശേഷി ലോകത്തിന് ആവശ്യമാണ്, യുക്രൈനിലെ യു.എൻ പ്രതിനിധി കരോലിന ലിൻഡ്‌ഹോം ബില്ലിംഗ് വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിക്കേണ്ടതിന്റെയും അവർക്ക് ഭക്ഷണം നൽകേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ മാത്രം യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തത് 660,000 അഭയാർത്ഥികളാണെന്നും കുടിയേറ്റം നടത്തുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും വക്താവ് ഷാബിയ മണ്ടൂ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

TAGS :

Next Story