Quantcast

റഷ്യന്‍ ജെറ്റും അമേരിക്കന്‍ ഡ്രോണും കൂട്ടിയിടിച്ചു; സംഭവം കരിങ്കടലിനു മുകളില്‍

അമേരിക്കന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    15 March 2023 3:11 AM GMT

Russian Jet collides with American Drone Over Black Sea
X

ന്യൂയോര്‍ക്ക്: റഷ്യയുടെ എസ്‌.യു 27 യുദ്ധവിമാനം അമേരിക്കയുടെ യു.എസ് എം.ക്യു -9 ഡ്രോണുമായി കൂട്ടിയിടിച്ചു. അമേരിക്കന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കന്‍ ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് നിരീക്ഷണം നടത്തുകയായിരുന്നുവെന്ന് യുഎസ് എയർഫോഴ്‌സ് ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. അപ്പോള്‍ റഷ്യൻ വിമാനം ഇടിക്കുകയായിരുന്നു. ഡ്രോണ്‍ പൂര്‍ണമായി തകര്‍ന്നെന്ന് ജെയിംസ് ഹെക്കർ പറഞ്ഞു- "യു.എസിന്റെയും സഖ്യകക്ഷികളുടെയും വിമാനങ്ങൾ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പ്രവർത്തിക്കുന്നത് തുടരും. പ്രൊഫഷണലായും സുരക്ഷിതമായും പ്രവർത്തിക്കാൻ ഞങ്ങൾ റഷ്യയോട് ആവശ്യപ്പെടുന്നു".

എം.ക്യു ഡ്രോണുകൾ ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ്. റഷ്യ പ്രൊഫഷണല്‍ അല്ലാതെ, അപകടകരമായ രീതിയിലാണ് വിമാനം പറത്തിയതെന്ന് അമേരിക്ക ആരോപിച്ചു. എന്നാല്‍ ഈ ആരോപണം റഷ്യ നിഷേധിച്ചു. യു.എസ് ഡ്രോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്ന് പെന്‍റഗണ്‍ പ്രതികരിച്ചു. റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് അറിയിച്ചു.

Summary- A Russian Su 27 fighter jet collided with a US MQ 9 drone over the Black Sea, according to the American military. The US Air Force was forced to bring down its unmanned aircraft, it added.





TAGS :

Next Story