Quantcast

'രക്തസാക്ഷിത്വം വരിച്ച് അല്ലാഹുവിനെ കണ്ടുമുട്ടുന്നതാണ് ഏറ്റവും വലിയ വിജയമായി കാണുന്നത്'; സാലിഹ് ആറൂരിയുടെ അഭിമുഖം

ലെബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ആറൂരി കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    3 Jan 2024 7:28 AM GMT

Salih Aruri interview virul
X

ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് നേതാവ് സാലിഹ് ആറൂരിയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രക്തസാക്ഷിത്വം വരിച്ച് അല്ലാഹുവിനെ കണ്ടുമുട്ടുന്നതാണ് ഏറ്റവും വലിയ വിജയമായി തങ്ങൾ കാണുന്നതെന്നാണ് അഭിമുഖത്തിൽ ആറൂരി പറയുന്നത്. തന്റെ മകൻ ആഗ്രഹിച്ച രക്തസാക്ഷിത്വമാണ് അവൻ നേടിയെടുത്തതെന്ന് ആറൂരിയുടെ മാതാവ് പ്രതികരിച്ചു.

ലെബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ആറൂരി കൊല്ലപ്പെട്ടത്. ഹമാസിന്റെ രാഷ്ട്രീയ, സൈനിക നേതൃനിരയിലെ പ്രമുഖനായിരുന്നു ആറൂരി. ഹാദി നസ്‌റുല്ല ഹൈവേക്ക് സമീപം ജങ്ഷനോട് ചേർന്നാണ് സ്‌ഫോടനമുണ്ടായത്. തിരക്കേറിയ പ്രദേശത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഡ്രോൺ ആക്രമണം.

ഹമാസ് നേതാക്കളിൽ രണ്ടാമനായി അറിയപ്പെടുന്ന നേതാവായിരുന്നു ആറൂരി. ഫലസ്തീനുമായും ഹമാസുമായും ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നടന്ന പല മധ്യസ്ഥ ചർച്ചകൾക്കും ചുക്കാൻപിടിച്ചിരുന്നത് ആറൂരിയായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിൽ പ്രമുഖനാണ് ആറൂരി.

TAGS :

Next Story