Quantcast

ന്യൂയോർക്കിൽ സിഖ് പൊലീസുകാരന് താടിവളർത്തുന്നതിന്‌ വിലക്ക്

തൊഴിലാളികളെ മതപരമായ കാര്യങ്ങൾ പാലിക്കാൻ തൊഴിലുടമകൾ അനുവദിക്കണമെന്ന നിയമം നിലനിൽക്കെയാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2023-07-29 13:49:37.0

Published:

29 July 2023 1:45 PM GMT

Sikh policeman banned from growing beard in New York
X

ന്യൂയോർക്ക്: സിഖ് മതക്കാരനായ പൊലീസുകാരനെ താടി വളർത്തുന്നതിൽ നിന്ന് ന്യൂയോർക്ക് സ്‌റ്റേറ്റ് പൊലീസ് വിലക്കിയതായി ആരോപണം. തൊഴിലാളികളെ മതപരമായ കാര്യങ്ങൾ പാലിക്കാൻ തൊഴിലുടമകൾ അനുവദിക്കണമെന്ന നിയമം നിലനിൽക്കെയാണ് സംഭവം.

ചരൺജോത് തിവാന എന്നയാളാണ് 2022ൽ തന്റെ വിവാഹത്തിനായി അര ഇഞ്ച് താടി വളർത്താൻ ശ്രമിച്ചത്. എന്നാൽ ഇത് ഗ്യാസ് മാസ്‌ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷകാരണങ്ങൾ ചൂണ്ടികാട്ടി തടയുകയായിരുന്നു.

മതപരമായ സമർപ്പണത്തിന്റെ ഭാഗമായി സിഖ് പുരുഷൻമാർ തലപ്പാവ് ധരിക്കുകയും മുടിയും താടിയും വെട്ടാതിരിക്കുകയും വേണം. എന്നാൽ പൊലീസിന്റെ ഗ്രൂമിങ് നിയമനുസരിച്ച് മുടി ചെറുതാക്കി വെട്ടുകയും താടി വടിക്കുകയും ചെയ്യണം.

തിവാനയുടെ അഭ്യർത്ഥന പൊലീസ് സ്ഥിരീകരിച്ചെങ്കിലും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ ന്യൂയോർക്ക് സ്‌റ്റേറ്റ് പൊലീസ് വക്താവ് ഡീന്ന കോഹൻ തയ്യാറായില്ല. എന്നാൽ ഡിപ്പാർട്ട്‌മെന്റിലെ വൈവിധ്യങ്ങളെ തങ്ങൾ വിലമതിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

കോടതി നടപടിയെ തുടർന്ന് അമേരിക്കയിലെ നിയമ നിർവഹണ ഏജൻസികൾ 20-ാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ ഗ്രൂമിങ് നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു. തലപ്പാവും താടിയും വെച്ചത് കൊണ്ട് സിഖുക്കാരെ പൊലീസ് റിക്രൂട്ട്‌മെന്റിന് പരിഗണിക്കാതിരിക്കരുതെന്ന് 2022ൽ ഫെഡറൽ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story