Quantcast

'ഗസ്സയിൽ കൂടുതൽ സഹായമെത്തിയില്ലെങ്കിൽ പട്ടിണി മരണം ഇരട്ടിയാകും'; മുന്നറിയിപ്പുമായി യുഎൻ

യുദ്ധം ഉടൻ നിർത്തണമെന്ന്​ ഇസ്രായേലിലെ മുൻ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    4 Aug 2025 7:33 AM IST

ഗസ്സയിൽ കൂടുതൽ സഹായമെത്തിയില്ലെങ്കിൽ  പട്ടിണി മരണം ഇരട്ടിയാകും; മുന്നറിയിപ്പുമായി യുഎൻ
X

തെൽ അവിവ്: ലോകസമ്മർദത്തിനിടയിലും ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന്​ ഇസ്രായേൽ. സഹായം തേടിയെത്തിയ 56 പേരുൾപ്പെടെ 92 പേർ കൂടി കൊല്ലപ്പെട്ടു. കൂടുതൽ സഹായം എത്തിയില്ലെങ്കിൽ പട്ടിണിമരണം അധികരിക്കുമെന്ന്​ യു.എൻ മുന്നറിയിപ്പ്​ നൽകി. യുദ്ധം ഉടൻ നിർത്തണമെന്ന്​ ഇസ്രായേലിലെ മുൻ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

ഭ​ക്ഷ​ണം നി​ഷേ​ധി​ച്ചും ഭ​ക്ഷ​ണ​ത്തി​നാ​യി കാ​ത്തു​നി​ൽ​​ക്കു​ന്ന​വ​രെ വെ​ടി​വെ​ച്ചു​കൊ​ന്നും കൊ​ടും​ക്രൂ​ര​ത തു​ട​രുകയാണ് ​ ഇസ്രായേൽ. ഞായറാഴ്ച പകൽ ഭക്ഷണം കാത്തുനിന്ന 56 പേരെയാണ്​ ഇസ്രായേൽ സേന വെടിവെച്ചുകൊന്നത്​. വിവിധ ആക്രമണങ്ങളിലായി 36 പേരും കൊല്ലപ്പെട്ടു. ഗ​സ്സ​യി​ൽ ഒ​രു കു​ഞ്ഞ​ട​ക്കം ഏ​ഴു​പേ​ർ കൂ​ടി പ​ട്ടി​ണി കി​ട​ന്ന് മ​രി​ച്ചു. ഇതോടെ പട്ടിണിക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 175 ആയി.ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളാ​ണെ​ന്ന് യുഎ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി അ​ധ്യ​ക്ഷ​ൻ ഫി​ലി​പ്പ് ല​സാ​റി​നി അഭിപ്രായപ്പെട്ടു.

ഗ​സ്സ​യി​ൽ അ​ഞ്ചി​ലൊ​രു കു​ഞ്ഞും കൊ​ടും​പ​ട്ടി​ണി​യി​ലാ​ണെ​ന്നും അദ്ദേഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.അതിനിടെ ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളിൽ തങ്ങളുടെ പൗരന്മാരു​മുണ്ടെന്ന് ഇസ്രായേലിനെ ഓർമിപ്പിച്ച് കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ട ബന്ദിയുടെ വീഡിയോ തെൽ അവീവിന്‍റെ ഉറക്കം കെടുത്തുകയാണ്​. തുരങ്കത്തിനുള്ളിൽ സ്വന്തം ശവക്കുഴി ഒരുക്കുന്ന എവ്യതാർ ഡേവിഡ്​ എന്ന ബന്ദിയുടെ ദൃശ്യം നടുക്കുന്നതാണെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞു.

ബന്ദികൾക്ക്​ ഉടൻ സഹായം എത്തിക്കാൻ ഇടപെടണമെന്ന്​ നെതന്യാഹു അന്താരാഷ്​ട്ര റെഡ്​ക്രോസ്​ മേധാവിയോട്​ ആവശ്യപ്പെട്ടു. ബന്ദികളെ പട്ടിണിക്കിടുക ലക്ഷ്യമല്ലെന്നും ലഭ്യമായത്​ അവർക്കും കൈമാറുന്നുണ്ടെന്നും ഹമാസ്​ പറഞ്ഞു. ദിശാബോധമില്ലാത്ത ഫലശൂന്യമായ യുദ്ധം ഉടൻ നിർത്തണം എന്നാവശ്യപ്പെട്ട്​ നൂറോളം മുൻ ഇസ്രായേൽ പ്രതിരോധ, സൈനിക ഉദ്യോഗസ്ഥർ രംഗത്തുവന്നു. അതിനിടെ, ഇ​സ്രാ​യേ​ൽ മ​ന്ത്രി ബെ​ൻ ഗവിർ ഫലസ്തീനിൽ പ്രകോപന നപടികൾ തുടരുകയാണ്​. ആ​യി​ര​ത്തി​ലേ​റെ ഇ​സ്രാ​യേ​ലി​ക​ൾ​ക്കൊ​പ്പ​ം മ​ന്ത്രി ഇന്നലെ ജറൂസലമിലെ മസ്​ജിദുൽ അഖ്​സയിൽ ക​ട​ന്നു​ക​യ​റി . മ​സ്ജി​ദ് സ​മു​ച്ച​യ​ത്തി​ൽ നി​യ​ന്ത്ര​ണ​വും അ​ധി​കാ​ര​വും ക​ടു​പ്പി​ക്കു​മെ​ന്ന ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സിന്‍റെ പ്രസ്താവന അപകടകരമാണെന്ന്​ സൗദി അറേബ്യയും ജോർദാനും മുന്നറിയിപ്പ്​ നൽകി.

TAGS :

Next Story