Quantcast

ദക്ഷിണാഫ്രിക്കയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു; 40-ഓളം പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ 19 പേരുടെ ആരോഗ്യനില അതീവഗുരുതരമാണ്.

MediaOne Logo

Web Desk

  • Published:

    25 Dec 2022 1:49 AM GMT

ദക്ഷിണാഫ്രിക്കയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു; 40-ഓളം പേർക്ക് പരിക്ക്
X

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ബോക്‌സ്ബർഗിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു. 40-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ആശുപത്രിയും നിരവധി വീടുകളുമുള്ള മേഖലയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

എൽ.പി.ജിയുമായി പോവുകയായിരുന്ന ടാങ്കർ ഒരു പാലത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും ടാങ്കർ പൊട്ടിത്തെറിച്ചു. പരിക്കേറ്റവരിൽ 19 പേരുടെ ആരോഗ്യനില അതീവഗുരുതരമാണ്. മറ്റ് 15 പേർക്ക് ഗുരുതര പരിക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

60,000 ലിറ്റർ പാചകവാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. പാലത്തിനടയിൽവെച്ച് ടാങ്കർ പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തംബു മെമോറിയൽ ആശുപത്രിയുടെ 100 മീറ്റർ അകലെയാണ് അപകടമുണ്ടായത്. വൻ സ്‌ഫോടനത്തിൽ ആശുപത്രി കാഷ്വാലിറ്റിയുടെ മേൽക്കൂര തകർന്നതിനെ തുടർന്ന് രോഗികളെ ഇവിടെനിന്ന് മാറ്റി.

TAGS :

Next Story