Quantcast

ഇസ്രായേലുമായി ഒരു ബന്ധവും വേണ്ട; അവശേഷിക്കുന്ന മിസൈൽ കരാർ റദ്ദാക്കി സ്പെയിൻ

ഗസ്സയിലെ ഇസ്രായേൽ വംശഹത്യ യുദ്ധം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് 2023 ഒക്ടോബർ 3-നാണ് ഇസ്രയേലുമായി സ്പെയിൻ കരാറിലെത്തിയത്

MediaOne Logo

Web Desk

  • Published:

    4 Jun 2025 1:27 PM IST

ഇസ്രായേലുമായി ഒരു ബന്ധവും വേണ്ട; അവശേഷിക്കുന്ന മിസൈൽ കരാർ റദ്ദാക്കി സ്പെയിൻ
X

മാഡ്രിഡ്: സ്പാനിഷ് സൈന്യത്തിനും മറൈൻ കോർപ്സിനും വേണ്ടിയുള്ള 168 സ്പൈക്ക് എൽആർ2 ആന്റി ടാങ്ക് സിസ്റ്റങ്ങൾ വിതരണം ചെയ്യുന്നതിനുള്ള 285 മില്യൺ യൂറോയുടെ കരാർ റദ്ദാക്കിക്കൊണ്ട് ഇസ്രായേലിന്റെ മിസൈൽ നിർമ്മാണ ലൈസൻസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സ്പാനിഷ് പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടതായി അനദോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗസ്സയിലെ ഇസ്രായേൽ വംശഹത്യ യുദ്ധം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് 2023 ഒക്ടോബർ 3-നാണ് ഇസ്രയേലുമായി സ്പെയിൻ കരാറിലെത്തിയത്. ഇസ്രായേൽ സൈനിക വ്യവസായവുമായി സ്പെയിൻ നടത്തിയ മൂന്ന് പ്രധാന കരാറുകളിൽ ഒന്നാണിതെന്ന് സ്പെയിനിന്റെ എആർഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിലെ ആക്രമണങ്ങളിൽ വ്വ്യാപാരിച്ചിരിക്കുന്ന ഇസ്രയേലുമായി ഒരു തരത്തിലുമുള്ള ബന്ധവും വേണ്ടെന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം എന്ന് സ്പാനിഷ് വാർത്താ ഏജൻസിയായ ഇ.എഫ്.ഇ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ കമ്പനിയായ റാഫേലിന്റെ ലൈസൻസ് പ്രതിരോധ മന്ത്രാലയം പിൻവലിച്ചുവെന്ന് സ്പാനിഷ് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ കമ്പനിയിൽ നിന്ന് സാങ്കേതികമായും സുരക്ഷാപരമായും വേർപെടുത്തുന്നതിനുള്ള ഒരു പദ്ധതിയിൽ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇസ്രായേലിന്റെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസിന്റെ സ്പാനിഷ് അനുബന്ധ സ്ഥാപനമായ പാപ് ടെക്നോസിന് 2023 ഒക്ടോബറിൽ ആദ്യം നൽകിയ കരാർ സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസിന്റെ ഓഫീസ് റദ്ദാക്കിയതായി അനഡോലു റിപ്പോർട്ട് ചെയ്തു.

TAGS :

Next Story