Quantcast

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണം അന്തിമഘട്ടത്തിലെന്ന് താലിബാന്‍

തിങ്കളാഴ്ച രാത്രിയോടെയാണ് യു.എസ് സൈന്യം അഫ്ഗാനില്‍ നിന്ന് മടങ്ങിയത്. ഇതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ പൂര്‍ണനിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു.

MediaOne Logo

Web Desk

  • Published:

    31 Aug 2021 4:03 PM GMT

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണം അന്തിമഘട്ടത്തിലെന്ന് താലിബാന്‍
X

അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണം അന്തിമഘട്ടത്തിലാണെന്ന് താലിബാന്‍. അവസാന യു.എസ് സൈനികനും അഫ്ഗാനില്‍ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. ആരൊക്കെ സര്‍ക്കാരിന്റെ ഭാഗമാവുമെന്ന് ഇപ്പോള്‍ പറഞ്ഞാല്‍ അത് വളരെ നേരത്തെയായിപ്പോവും. 90-95 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയായി. അന്തിമ തീരുമാനം ഏതാനും ദിവസത്തിനുള്ളില്‍ പുറത്തുവരും-മുതിര്‍ന്ന താലിബാന്‍ നേതാവ് അനസ് ഹഖാനിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രിയോടെയാണ് യു.എസ് സൈന്യം അഫ്ഗാനില്‍ നിന്ന് മടങ്ങിയത്. ഇതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ പൂര്‍ണനിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. ഞങ്ങള്‍ വീണ്ടും ചരിത്രം രചിച്ചിരിക്കുന്നു. 20 വര്‍ഷത്തെ യു.എസിന്റെയും നാറ്റോ സൈന്യത്തിന്റെയും അഫ്ഗാന്‍ അധിനിവേശത്തിന് അന്ത്യമായിരിക്കുന്നു. യു.എസ് സൈന്യം മടങ്ങിയതിന് പിന്നാലെ അനസ് ഹഖാനി ട്വീറ്റ് ചെയ്തു.

TAGS :

Next Story