Quantcast

സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്തു

കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ അതോ വഴിതെറ്റി വന്നതാണോ എന്നും സംശയമുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-05 06:09:19.0

Published:

5 Feb 2022 5:51 AM GMT

സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്തു
X

സുരക്ഷാ മേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാറുണ്ട്. സാധാരണ, മനുഷ്യർക്കണിത് ബാധകം. എന്നാൽ അമേരിക്കയിലെ സുരക്ഷ മേഖലയിൽ കറങ്ങി നടന്ന കോഴിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് അധികൃതർ. അമേരിക്കയിലെ പെന്റഗണിലാണ് ഈ വിചിത്ര നടപടി.

യു.എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടന്ന കോഴിയെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. കോഴി എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെയാണ് പെന്റഗണില്‍ എത്തിയതെന്നോ വ്യക്തമല്ല.

ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനിലെ ജീവനക്കാര്‍ കറങ്ങിനടന്ന കോഴിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. കോഴിക്ക് ഹെന്നി പെന്നി എന്നാണ് പേര് നൽകിയിരിക്കുന്നത്.

സുരക്ഷാ ചെക്ക് പോസ്റ്റില്‍ ആണ് കോഴി ഉണ്ടായിരുന്നത് എന്ന് വക്താവായ ചെല്‍സി ജോണ്‍സ് പറഞ്ഞു. ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇക്കാര്യം അറിയിച്ചത്.

കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്നും സംശയമുണ്ട്. കോഴിക്ക് വേണ്ടി പ്രത്യേക കൂടൊരുക്കി വെസ്റ്റേണ്‍ വിര്‍ജീനിയയില്‍ ഉള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.


TAGS :

Next Story