Quantcast

ജെനിൻ ക്യാമ്പിൽ സ്​ഥിതി ഗുരുതരം; ആയിരങ്ങളെ പുറന്തള്ളി സൈന്യം

നിരവധി കെട്ടിടങ്ങൾ തകർത്ത സൈന്യം ക്യാമ്പിലേക്കുള്ള വൈദ്യുതിയും വെള്ളവും തടഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-07-05 06:30:56.0

Published:

4 July 2023 8:13 PM GMT

The situation in the Jenin camp is critical
X

വെസ്റ്റ്ബാങ്കിലെ ജനീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു. നിരവധി കെട്ടിടങ്ങൾ തകർത്ത സൈന്യം ക്യാമ്പിലേക്കുള്ള വൈദ്യുതിയും വെള്ളവും തടഞ്ഞു. തെൽ അവീവിൽ ഫലസ്​തീൻ പൗരൻ, കാർ ഓടിച്ചുകയറ്റിയതിനെ തുടർന്ന്​ ഏഴ് ഇസ്രായേലുകാർക്ക്​ പരിക്കേറ്റു.

ജനങ്ങൾ തിങ്ങി താമസിക്കുന്ന ജെനിൻ അഭയാർഥി ക്യാമ്പിലെ സൈനിക നടപടി ഉടനടി നിർത്തണമെന്ന യു.എൻ സെക്രട്ടറി ജനറലി​െൻറ അഭ്യർഥന തള്ളിയ ഇസ്രായേൽ ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നാണ്​ വ്യക്​തമാക്കുന്നത്​. ജെനിൻ ആക്രമണത്തിൽ നാല്​ കുട്ടികൾ ഉൾപ്പെടെ 10 ഫലസ്​തീനികൾ കൊല്ലപ്പെടുകയും നൂറോളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ജെനിൻ ക്യാമ്പിലെ എണ്ണമറ്റ വസതികളാണ്​ സൈന്യം തകർത്തത്​. അയ്യായിരത്തിലേറെ ഫലസ്​തീൻകാർ​ ഒറ്റ ദിവസം കൊണ്ട്​ ഭവനരഹിതരായി.. മൂവായിരം പേരെ ക്യാമ്പിൽ നിന്ന്​ സുരക്ഷിത സ്​ഥലങ്ങളിലേക്ക്​ മാറ്റിയതായി ഫലസ്​തീൻ റെഡ്​ക്രസൻറ്​ അറിയിച്ചു. വൈദ്യുതിയും വെള്ളവും നിലച്ചതോടെ ക്യാമ്പിലെ ജീവിതം താളംതെറ്റി. ക്യാമ്പിനുള്ളിലെ ഒരു ആശുപത്രിക്കു നേരെ ഗ്യാസ്​ ബോംബാക്രമണം നടന്നു. പരി​ക്കേറ്റവർക്ക്​ ചികിൽസ നൽകാനുള്ള സൗകര്യങ്ങൾ പോലും ഇസ്രായേൽ സൈന്യം ​തടഞ്ഞതായി ഫലസ്​തീൻ റെഡ്​ ക്രസൻറ്​ നേതൃത്വം അറിയിച്ചു.

തെൽ അവീവിൽ ഒരു ഫലസ്​തീൻ പൗരൻ ഓടിച്ചുകയറ്റിയ കാറിടിച്ച്​ 7 പേർക്ക്​ പരിക്കേറ്റ സാഹചര്യത്തിൽ ഇസ്രായേലിൽ ഉടനീളം സുരക്ഷ ശക്​തമാക്കി. കാർ ഓടിച്ചയാളുടെ ഹെബ്രോണിലെ താമസ കേന്ദ്രത്തിൽ സൈന്യം ഇരച്ചുകയറി

ഇറാൻ പിന്തുണയോടെ ക്യാമ്പിനുള്ളിൽ തമ്പടിച്ച ജെനിൻ ബ്രിഗേഡ്​ പോരാളി സംഘം ഇസ്രായേൽ സുരക്ഷക്ക്​ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആക്രമണം ഉടനടി അവസാനിപ്പിക്കില്ലെന്ന സൂചനയാണ്​​ ഇസ്രായേൽ നൽകുന്നത്​.

നൂറുകണക്കിന്​ ഫലസ്​തീൻ യുവാക്കളെ​ സൈന്യം അറസ്​റ്റ്​ ചെയ്​തു​. ആയിരങ്ങൾ പ്രദേശത്തു നിന്ന്​ ഒഴിഞ്ഞു പോകാനും നിർബന്​ധിതരായി.. അറബ്​ മുസ്​ലിം ലോകവും ചില യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേൽ കടന്നുകയറ്റത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. എന്നാൽ ​ അമേരിക്കയും ബ്രിട്ടനും ഇസ്രായേൽ നടപടിയെ പിന്തുണച്ചു.

2002ലാണ്​ ഇതിനു മുമ്പ്​ ജെനിൻ ക്യാമ്പിനു നേർക്ക്​ ഇസ്രായേൽ ഏറ്റവും വലിയ സൈനിക നീക്കം നടത്തിയത്​. അധിനിവിഷ്​ട സൈന്യത്തിനെതിരെ സാധ്യമായ എല്ലാ ചെറുത്തുനിൽപ്പും തുടരുമെന്ന്​ ​ ഇസലാമിക്​ ജിഹാദും ഹമാസും വ്യക്​തമാക്കി.

വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലെ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ആക്രമണം നിരവധി ഫലസ്തീനികളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ സേന നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേൽ നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും, അന്താരാഷ്ട്ര കരാറുകളുടെയും ആസൂത്രിതവും നഗ്‍നവുമായ ലംഘനമാണ്. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഉടൻ ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

ജെനിൻ നഗരത്തിനും വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ക്യാമ്പുകൾക്കുമെതിരെ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ ഒമാനും അപലപിച്ചു. ഫലസ്തീൻ ജനതേയോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച് പറഞ്ഞ ഒമാൻ അവരുടെ നിയമാനുസൃതമായ അവകാശങ്ങൾക്കും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള പിന്തുണയും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യായവും സമഗ്രവുമായ സമാധാനം സാക്ഷാത്കരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഒമാൻ അടിവരയിട്ട് പറഞ്ഞു.

TAGS :

Next Story