Quantcast

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്‌; ഇന്ത്യ 90-ാം സ്ഥാനത്ത്‌

അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ള രാജ്യം.

MediaOne Logo

Web Desk

  • Updated:

    2021-10-10 04:06:30.0

Published:

10 Oct 2021 3:57 AM GMT

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്‌; ഇന്ത്യ 90-ാം സ്ഥാനത്ത്‌
X

ഹെൻലി പാസ്‌പോർട്ട്‌ സൂചികയുടെ കണക്കു പ്രകാരം ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 90-ാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 84-ാം സ്ഥാനമാണ് രാജ്യത്തിനുണ്ടായിരുന്നത്. ഇന്ത്യയിലെ പൗരന്മാർക്ക് 58 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസയില്ലാതെ യാത്രാ ചെയ്യാൻ കഴിയുക.

ജപ്പാനും സിംഗപ്പൂരുമാണ് ലോകത്തിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങൾ. നാലാം തവണയാണ് ജപ്പാൻ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ജാപ്പനീസ് പൗരന്മാർക്ക് 192 രാജ്യങ്ങളിൽ വിസ ഇല്ലാതെ സഞ്ചരിക്കാനാകും. അതേസമയം അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ള രാജ്യം.

ലോകത്തിലെവിടെയും സൗഹാർദപരമായി യാത്ര ചെയ്യാൻ കഴിയുന്ന പാസ്‌പോർട്ടുകളാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുക. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യ പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അത് പട്ടികയിൽ ആറ് സ്ഥാനങ്ങൾ പിന്നിലോട്ട് വരാൻ കാരണമായിട്ടുണ്ട്.

ഇന്റർനാഷണൽ എയർ ട്രാൻസ്പ്പോർട്ട് അസോസിയേഷൻ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ദക്ഷിണ കൊറിയയും ജർമ്മനിയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, പാക്കിസ്ഥാൻ, യെമൻ എന്നി രാജ്യങ്ങളാണ് റാങ്ക് ലിസ്റ്റിലുള്ള അവസാന സ്ഥാനക്കാർ

TAGS :

Next Story