ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണയുമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്; ഇസ്രായേൽ സമ്മർദത്തിൽ
കാനഡയും ആസ്ത്രേലിയയും ഫലസ്തീനെ രാജ്യമായി അംഗീകരിച്ചു

തെൽ അവിവ്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ. ഫലസ്തീൻ ജനത സമാധാനത്തോടെ ജീവിക്കാൻ അർഹരെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞു. കാനഡയും ആസ്ത്രേലിയയും ഫലസ്തീനെ രാജ്യമായി അംഗീകരിച്ചു.
ഇതിനിടെയും ഗസ്സയിൽ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്രായേൽ. പലായനം ചെയ്തു പോകുന്നവരെ ഉൾപ്പെടെ 75 പേരെ കൂടി കൊന്നു. ഫ്രാൻസും സൗദി അറേബ്യയും ചേർന്ന് നടത്തുന്ന നയതന്ത്ര നീക്കത്തിന്‍റെ ഭാഗമായി യുഎൻ പൊതുസഭ വിളിച്ചു ചേർത്തിരുന്നു . ഇതിന് തൊട്ടുമുന്നെയാണ് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും എതിർപ്പ് മറികടന്ന് ബ്രിട്ടൻ നിലപാട് വ്യക്തമാക്കിയത്.
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് ബ്രിട്ടൻ പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രായേലും സ്വതന്ത്രമായ ഫലസ്തീനും സാധ്യമാകണം. ഇസ്രായേലിന്‍റെ ഫലസ്തീൻ വംശഹത്യയെയും യുകെ പ്രസിഡന്‍റ് രൂക്ഷമായാണ് വിമർശിച്ചത്. ഫലസ്തീന് നൽകുന്ന അംഗീകാരം ഒരിക്കലും ഹമാസനുള്ളതല്ലെന്നും പറഞ്ഞു.
കാനഡ, ഓസ്ട്രേലിയ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചു. യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, ബെൽജിയം, മാൾട്ട, അൻഡോറ, ലക്സംബർഗ് രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനരാഷ്ട്രങ്ങളുടെ ഫലസ്തീൻ അംഗീകാരം ഇസ്രായേലിനും അമേരിക്കക്കും കനത്ത തിരിച്ചടിയാകും. ലോകവ്യാപകമായി വൻ പ്രതിഷേധം തുടരുമ്പോഴും ഫലസ്തിൻ രാഷ്ട്രത്തെ കൂടുതൽ രാജ്യങ്ങൾ അംഗീകരിച്ച് രംഗത്തുവരുമ്പോഴും ഗസ്സയിൽ സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രായേൽ.
75ലധികം പേർ കൊല്ലപ്പെടുകയും 300 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലെ ബോംബിങ്ങിൽ 4 കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു. ബന്ദിമോചനം ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ലബനാനിൽ ഇസ്രേയൽ ആക്രമണത്തിൽ 3 കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു.
Adjust Story Font
16

