36 പ്ലാറ്റ്‌ഫോമുകൾ, 200 പ്രവേശന കവാടങ്ങൾ, പ്രതിദിനം 27 ലക്ഷത്തിലധികം യാത്രക്കാർ; ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ ഇതാണ്
പ്രതിവർഷം ഏകദേശം 1.27 ബില്യൺ യാത്രക്കാരാണ് ഈ സ്റ്റേഷനിലൂടെ സഞ്ചരിക്കുന്നത്

ടോക്യോ: ഓരോ രാജ്യത്തിനും പ്രശസ്തമായ റെയിൽ സ്റ്റേഷനുകളുണ്ട്. അവയിൽ പലതും അവയുടെ വിശാലത, രൂപകൽപ്പന, ചരിത്രം അല്ലെങ്കിൽ യാത്രക്കാരുടെ വലിയ ഒഴുക്ക് എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇന്ന് നിലവിലുള്ള പല സ്റ്റേഷനുകളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു ചരിത്ര നാഴികക്കല്ലാണ് എന്ന ബഹുമതി വഹിക്കുന്നു.
അതേസമയം, ചില സ്റ്റേഷനുകൾ അവയുടെ നൂതനമായ വാസ്തുവിദ്യ, യാത്രക്കാരുടെ വലിയ ഒഴുക്ക് എന്നിവ കാരണം വേറിട്ടുനിൽക്കുന്നു. എന്നാൽ ഇവിടെ പറയുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ദിവസവും 3.8 ദശലക്ഷം ആളുകൾ ജോലിസ്ഥലത്തേക്ക് മാത്രമായി യാത്ര ചെയ്യുന്നു. എപ്പോഴും തുറന്നിരിക്കുന്നതും എപ്പോഴും ആളുകൾ ചുറ്റിത്തിരിയുന്നതുമായ ഒരു സ്ഥലമായി ഈ സ്റ്റേഷനെ വിശേഷിപ്പിക്കാം.
ജപ്പാനിലെ ടോക്യോയിൽ സ്ഥിതി ചെയ്യുന്ന ഷിൻജുകു സ്റ്റേഷനാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ. അവിശ്വസനീയമാംവിധം തിരക്കേറിയ ഷിൻജുകു സ്റ്റേഷനിൽ 36 പ്ലാറ്റ്‌ഫോമുകളും ഉണ്ട്. ഓരോ സെക്കൻഡിലും ഏകദേശം ഒരു ട്രെയിൻ വരുന്നതോ പുറപ്പെടുന്നതോ ആയതിനാൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു സാഹചര്യവും ഇവിടെയുണ്ട്.
ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ (സബ്‌വേകൾ ഉൾപ്പെടെ) ഷിൻജുകു സ്റ്റേഷനിൽ 2022ൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 2,704,703 ആയിരുന്നതായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. പ്രതിവർഷം ഏകദേശം 1.27 ബില്യൺ യാത്രക്കാരാണ് ഈ സ്റ്റേഷനിലൂടെ സഞ്ചരിക്കുന്നത്.
Adjust Story Font
16

