Quantcast

തുർക്കിയിൽ ഭീകരാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

അഞ്ചുപേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    23 Oct 2024 9:07 PM IST

Terror attack in Turkey
X

അങ്കാറ: തുർക്കി എയറോസ്‌പേസ് ഇൻഡസ്ട്രീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. ആക്രമണം തുർക്കി ആഭ്യന്തരമന്ത്രി അലി യെർലികായ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് വലിയ പുക ഉയരുന്നതിന്റെ തീപിടത്തത്തിന്റെയും ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടുണ്ട്. ആക്രമണമുണ്ടായ സ്ഥലത്തുനിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തോക്കും ബാക്കുപാക്കുമായി ആക്രമണകാരി കെട്ടിടത്തിൽ നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയ സംഘത്തിൽ ഒരു സ്ത്രീയുമുള്ളതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

TAGS :

Next Story