ഇറാൻ ദേശീയ ടിവി ആക്രമണം: കൊല്ലപ്പെട്ടത് മൂന്ന് ജീവനക്കാർ,നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
വീണ്ടും സംപ്രേഷണം പുനരാരംഭിച്ച് അവതാരക അതേ സീറ്റിൽ വന്നിരുന്ന് ഇസ്രായേലിനെ വെല്ലുവിളിക്കുന്നതും ലോകം കണ്ടു

തെഹ്‌റാൻ: ഇറാൻ ദേശീയ ടിവിയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ജീവനക്കാർ.നിരവധി പേർക്ക് പരിക്കേറ്റതായും ചാനൽ അധികൃതർ അറിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) ആസ്ഥാനത്താണ് ഇസ്രയേൽ ബോംബിട്ടത്. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം.
ആക്രമണത്തെ തുടർന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയിൽനിന്ന് എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ആക്രമണം നടന്നതായി ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഐആർഐബി ന്യൂസ് നെറ്റ്വർക്കിൽ തത്സമയ പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ അധികം വൈകാതെ ചാനൽ സംപ്രേഷണം പുനരാരംഭിക്കുകയും ചെയ്തു.ആളിക്കത്തുന്ന ഓഫീസിന് മുന്നിൽ മുറിവേറ്റ കൈകളുമായി റിപ്പോർട്ടർ ലൈവ് തുടർന്നു.വീണ്ടും സംപ്രേഷണം പുനരാരംഭിച്ച് അവതാരക അതേ സീറ്റിൽ വന്നിരുന്ന് ഇസ്രായേലിനെ വെല്ലുവിളിക്കുന്നതും ലോകം കണ്ടു.
യുദ്ധക്കുറ്റമായി കണക്കാക്കുന്ന ദുഷ്ട പ്രവൃത്തിയാണ് ഇസ്രായേൽ ചെയ്തതെന്നും മാധ്യമപ്രവർത്തകരെ കൊല്ലുന്നവരിൽ ഒന്നാം സ്ഥാനത്താണ് ഇസ്രായേലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് ആരോപിച്ചു.
അതേസമയം,ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രായേൽ വൻ ആക്രമണം തുടരുകയാണ്. അഞ്ചാംദിനവും ഇസ്രായേലിൽ ഇറാന്റെ മിസൈലാക്രമണമുണ്ടായി. ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയെ വധിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
Adjust Story Font
16

