Quantcast

കടലിൽ ടൈറ്റാനിക് സ്റ്റൈലിൽ പ്രൊപ്പോസ് ചെയ്യാനെത്തി, 'ജാക്ക്' ദേ വെള്ളത്തിൽ; വീഡിയോ

മുട്ടുകുത്തി മോതിരമെടുക്കുന്നതിനിടെ അറിയാതെ ബോക്സ് വെള്ളത്തിൽ പോവുകയും ഒരു നിമിഷം പോലും ചിന്തിക്കാതെ നായകൻ മോതിരത്തിനൊപ്പം വെള്ളത്തിലേക്ക് എടുത്തുചാടുകയുമായിരുന്നു.

MediaOne Logo

Web Desk

  • Published:

    17 July 2023 11:45 AM IST

proposal
X

ഏറ്റവും മനോഹരമായ രീതിയിൽ വിവാഹാഭ്യർത്ഥന നടത്താനാണ് എല്ലാവരും ശ്രമിക്കുക. സിംപിളാണെങ്കിലും ആളുകൾ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള പ്രൊപ്പോസൽ സീനുകൾ സൃഷ്ടിക്കാൻ വളരെയധികം കഷ്ടപ്പെടുന്നവരുണ്ട്. ഇത്തരം വീഡിയോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്.

വൈറലാകാൻ ഉദ്ദേശിച്ച് അവസാനം വെള്ളത്തിലായ ഒരു നായകനാണ് വീഡിയോയിലെ പ്രധാന ആകർഷണം. പങ്കാളിയെ പ്രൊപ്പോസ് ചെയ്യാൻ ടൈറ്റാനിക്ക് മോഡൽ തന്നെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തത്. കടലിലൂടെ ബോട്ടിന്റെ അറ്റത്ത് ജാക്കും റോസും നിൽക്കുന്നത് പോലെ കൈ വിടർത്തിയാണ് ഇരുവരുടെയും നിൽപ്. അൽപ സമയത്തിന് ശേഷം പോക്കറ്റിൽ നിന്ന് മോതിരമെടുക്കാൻ നായകൻ ശ്രമിക്കുന്നു. മുട്ടുകുത്തി മോതിരമെടുക്കുന്നതിനിടെ അറിയാതെ ബോക്സ് വെള്ളത്തിൽ പോവുകയും ഒരു നിമിഷം പോലും ചിന്തിക്കാതെ നായകൻ മോതിരത്തിനൊപ്പം വെള്ളത്തിലേക്ക് എടുത്തുചാടുകയുമായിരുന്നു.

പാളിപ്പോയ പ്രൊപ്പോസൽ കണ്ട് ഞെട്ടിനിൽക്കുന്ന നായികയെയും വീഡിയോയിൽ കാണാം. എന്നാൽ, കുറച്ചുനേരം കഴിഞ്ഞ് ഇദ്ദേഹം മോതിരവുമായി തന്നെ തിരികെ ബോട്ടിലേക്ക് വന്നു. അതവളുടെ കയ്യിൽ ഇടുകയും ചെയ്തു. ചെറുതായിട്ടൊന്ന് പാളിയെങ്കിലും അവസാനം ഗംഭീരമായതിന്റെ സന്തോഷത്തിലാണ് അവരും കാഴ്ചക്കാരും. ട്വിറ്ററിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

TAGS :

Next Story