Quantcast

ടോക്കിയോ ഒളിമ്പിക്സ് ഗ്രാമത്തില്‍ കോവിഡ് ബാധ

ഒളിമ്പിക് വില്ലേജില്‍ എത്തിയ വിദേശത്ത് നിന്നുള്ള ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    17 July 2021 7:44 AM GMT

ടോക്കിയോ ഒളിമ്പിക്സ് ഗ്രാമത്തില്‍ കോവിഡ് ബാധ
X

തിരി തെളിയാന്‍ ആറു ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്‌സിന് കോവിഡ് ഭീഷണി. ഒളിമ്പിക് വില്ലേജില്‍ എത്തിയ വിദേശത്ത് നിന്നുള്ള ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചു. ഗെയിംസ് വില്ലേജിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

'അത്‌ലറ്റിക് ഗ്രാമത്തില്‍ ഒരാള്‍ പോസിറ്റീവായി കണ്ടെത്തി. സ്‌ക്രീനിംഗ് ടെസ്റ്റിനിടെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒളിംപിക് ഗ്രാമത്തിലെ ആദ്യത്തെ കേസ് ഇതാണ്, 'ടോക്കിയോ സംഘാടക സമിതി വക്താവ് മാസാ തകയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ ഒഫീഷ്യല്‍ ഏതു രാജ്യത്ത് നിന്നുള്ള വ്യക്തിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒളിമ്പിക്‌സിനായി അത്‌ലറ്റുകള്‍ ഗെയിംസ് വില്ലേജില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ജൂലൈ 23ന് തുടങ്ങുന്ന ഈ വർഷത്തെ ഒളിമ്പിക്സ് ആഗസ്ത് എട്ടിനാണ് സമാപിക്കുക. കോവിഡ് മഹാമാരി മൂലം ഒരു വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ 2020 ഒളിമ്പിക്‌സ് കാണികളില്ലാതെയും കര്‍ശനമായ നിബന്ധനകളോടെയാണ് നടക്കുന്നത്.

TAGS :

Next Story