Quantcast

ഒളിമ്പിക്സ് വില്ലേജില്‍ ആശങ്കയായി കോവിഡ്; രണ്ട് അത്ലറ്റുകൾക്ക് കൂടി രോ​ഗം

മത്സരങ്ങള്‍ തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്സ് വില്ലേജിലെ രോഗസ്ഥിരീകരണം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-07-18 05:09:38.0

Published:

18 July 2021 4:32 AM GMT

ഒളിമ്പിക്സ് വില്ലേജില്‍ ആശങ്കയായി കോവിഡ്; രണ്ട് അത്ലറ്റുകൾക്ക് കൂടി രോ​ഗം
X

ടോക്യോ ഒളിമ്പിക്സ് വില്ലേജില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ട് പേര്‍ അത്ലറ്റുകളാണ്. മത്സരങ്ങള്‍ തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക്സ് വില്ലേജിലെ രോഗസ്ഥിരീകരണം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

മത്സരാര്‍ഥിയല്ലാത്ത മറ്റൊരാള്‍ക്ക് കൂടി കോവിഡ‍് ബാധിച്ചതായി സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒഫീഷ്യലുകളും അത്ലറ്റുകളും അടക്കം 6700 ഓളം പേര്‍ക്കാണ് ഒളിമ്പിക്സ് വില്ലേജില്‍ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഒളിമ്പിക്സുമായി സഹകരിക്കുന്ന കരാറുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം പത്ത് പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡി സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള അന്താരാഷ്ട്ര ഒളിമ്പിക് സമിതി അംഗമാണ്.

TAGS :

Next Story