Quantcast

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിചാരണ; തത്സമയം സംപ്രേഷണം ചെയ്യും

ഷെയ്ഖ് ഹസീനക്കും മുൻ സൈനിക ജനറൽമാർക്കും ഒരു മുൻ പൊലീസ് മേധാവിക്കും ഉൾപ്പെടെ അവാമി ലീഗിലെ മറ്റ് അംഗങ്ങൾക്കുമെതിരെ നിർബന്ധിത തിരോധാനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഐസിടി അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    1 Jun 2025 3:09 PM IST

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിചാരണ; തത്സമയം സംപ്രേഷണം ചെയ്യും
X

ബംഗ്ലാദേശ്: ബംഗ്ലാദേശിന്റെ ചരിത്രത്തിലാദ്യമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരായ എല്ലാ നടപടികളും ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യാൻ രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) തീരുമാനിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ബിടിവിക്കാണ് (ബംഗ്ലാദേശ് ടിവി) സംപ്രേഷണാവകാശം.

ഷെയ്ഖ് ഹസീനക്കും മുൻ സൈനിക ജനറൽമാർക്കും ഒരു മുൻ പൊലീസ് മേധാവിക്കും ഉൾപ്പെടെ അവാമി ലീഗിലെ അംഗങ്ങൾക്കെതിരെ നിർബന്ധിത തിരോധാനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഐസിടി അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. ഹസീനയ്‌ക്കെതിരായ ഔദ്യോഗിക കുറ്റപത്രം നാളെ (ജൂൺ 1) ട്രൈബ്യൂണലിൽ സമർപ്പിക്കുമെന്ന് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്‌ലാം പറഞ്ഞു.

2024 ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ ഒരു സമ്പൂർണ്ണ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയതിനെത്തുടർന്ന് പുറത്താക്കപ്പെട്ട ഹസീനയ്‌ക്കെതിരായ നടപടികൾ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഹസീനയുടെ അവാമി ലീഗ് പാർട്ടി നിരോധിച്ച് നിരവധി നേതാക്കളെ ജയിലിലടച്ചു. ഈ മാസം ആദ്യം കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സഹായിക്കും ഐസിടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഹസീന ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെട്ടുവെന്നും ട്രൈബ്യൂണലിനെതിരെ ഭീഷണി മുഴക്കിയെന്നും ട്രൈബ്യൂണൽ ആരോപിച്ചു.


TAGS :

Next Story