ഇറാന്റെ ആണവ പദ്ധതി തകർത്തെന്ന വാദത്തിലുറച്ച് ട്രംപ്
ആണവ പദ്ധതി ഇല്ലാതാക്കാനായില്ലെന്നുള്ള യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണം

വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതി തകർത്തെന്ന് അവകാശവാദവുമായി വീണ്ടും ഡൊണാൾഡ് ട്രംപ്. ഇത് ഉറപ്പുവരുത്താൻ ഇസ്രായേൽ ഇറാനിൽ ഏജന്റുമാരെ ഉപയോഗിച്ചുവെന്നും ട്രംപ്. ആണവ പദ്ധതി ഇല്ലാതാക്കാനായില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണം.
ഇറാൻ ആക്രമണത്തിൽ ഇസ്രായേലിന് കനത്ത ആഘാതമേറ്റെന്നും നിരവധി കെട്ടിടങ്ങൾ തകർക്കാൻ ഇറാന്റെ ബാലിസ്റ്റിക് മിസൈലിന് കഴിഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കുന്നു. ഇതിന് ശേഷമാണ് ഇരു കൂട്ടരും വെടിനിർത്തലിലേക്ക് എത്തിയതെന്നും ട്രംപ് പറഞ്ഞു. ഇറാൻ സമ്പുഷ്ടീകരണത്തിനും ആണവായുധത്തിനും ശ്രമിച്ചാൽ ഇനിയും ആക്രമിക്കുമെന്നും യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ഇറാൻ ആണവ സമ്പുഷ്ടീകരണത്തിന് ശ്രമിച്ചാൽ ഇനിയും ആക്രമിക്കുമെന്ന് ഇസ്രായേൽ പ്രസിഡന്റ് നെതന്യാഹുവും പ്രതികരിച്ചു.
Next Story
Adjust Story Font
16

