Quantcast

പടികൾ കയറുന്നതിനിടെ കാലിടറി വീണ് ട്രംപ്: ബൈഡൻ 2.0വെന്ന് ട്രോളി സോഷ്യൽ മീഡിയ

ട്രംപ് ബൈഡനെ കളിയാക്കിയതിന് തിരിച്ചടി ലഭിച്ചതാണെന്നാണ് ചില എക്സ് ഉപയോക്താക്കളുടെ വാദം

MediaOne Logo

Web Desk

  • Published:

    9 Jun 2025 3:52 PM IST

പടികൾ കയറുന്നതിനിടെ കാലിടറി വീണ് ട്രംപ്: ബൈഡൻ 2.0വെന്ന് ട്രോളി സോഷ്യൽ മീഡിയ
X

വാഷിം​ഗ്ടൺ:ന്യൂജേഴ്‌സിയിലെ എയർഫോഴ്‌സ് വണ്ണിൻ്റെ പടികൾ കയറുന്നതിനിടെ കാലിടറി വീണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെയിതാ സംഭവത്തിൻ്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും എത്തി. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ അധികാരത്തിലിരുന്ന കാലത്തും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ട്രംപ് ബൈഡനെ കളിയാക്കിയതിന് തിരിച്ചടി ലഭിച്ചതാണെന്നാണ് ചില എക്സ് ഉപയോക്താക്കളുടെ വാദം.

ട്രംപും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും എയർഫോഴ്‌സ് വണ്ണിൽ ക്യാമ്പ് ഡേവിഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പടികൾ കയറുമ്പോൾ അമേരിക്കൻ പ്രസിഡൻ്റിന്റെ കാല് ഇടറുന്നതും ഒന്നും സംഭവച്ചട്ടില്ലെന്ന മട്ടിൽ നടന്ന് പോകുന്നതും വീഡിയോയിൽ കാണാം.

ജോ ബൈഡൻ കാലിടറി വീഴുന്ന പല വീഡിയോകൾക്കും പരിഹാസ രൂപത്തിലാണ് ട്രംപ് പ്രതികരിച്ചിട്ടുള്ളത്. എന്നാലിത്തവണ അത് ട്രംപിനെ തന്നെ തിരിഞ്ഞ് കൊത്തിയെന്ന് വേണം പറയാൻ.

ട്രംപിന് വളരെ പ്രായമായി, ഒരു കോണിപ്പടിപോലും കയറാൻ പറ്റുന്നില്ല, എന്തിനാണ് ഈ പ്രായത്തിൽ പ്രസിഡന്റായത്.'വീണതാരും കണ്ടില്ലെന്നാണ് പ്രസിഡന്റ് കരുതിയത്. അന്ന് ബൈഡൻ വീഴാൻ പോയപ്പോൾ കളിയാക്കിയതിന് തിരിച്ചടി ഇന്നാണ് കിട്ടുന്നത്. എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്. ബൈഡന് സംഭവിച്ചത് തിരിച്ച് ട്രംപിനും കിട്ടിയതാണെന്ന കണ്ടെത്തലിലാണ് സോഷ്യൽ മീഡിയ.






TAGS :

Next Story