Quantcast

ഇടക്കാല തെരഞ്ഞെടുപ്പോടെ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്; ഒമാൻ ചർച്ചയിൽ നിന്ന് ബഹ്‌റൈൻ പിന്മാറി

തിങ്കളാഴ്ച ഒമാനിൽ ഇറാന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന മന്ത്രിതല കൂടിയാലോചനാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2026-09-12 14:51:21

Published:

12 Sept 2026 8:19 PM IST

ഇടക്കാല തെരഞ്ഞെടുപ്പോടെ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്; ഒമാൻ ചർച്ചയിൽ നിന്ന് ബഹ്‌റൈൻ പിന്മാറി
X

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. യെമനിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തരുതെന്ന് ഹൂതി വിമതർ അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു.

അതേസമയം തിങ്കളാഴ്ച ഒമാനിൽ ഇറാന്റെ സാന്നിധ്യത്തിൽ നടക്കുന്ന മന്ത്രിതല കൂടിയാലോചനാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ വ്യക്തമാക്കി. സൗദി അറേബ്യയുടെ പ്രമുഖ എണ്ണ പൈപ്പ് ലൈനിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇറാനുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്താൻ തയ്യാറാണെന്ന് ഇറാഖ് അറിയിച്ചിട്ടുണ്ട്.

TAGS :

Next Story