Quantcast

വീണ്ടും അധികാരത്തിലെത്തിയാല്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് ട്രംപ്

ഏത് വിദ്യാർഥി പ്രതിഷേധിച്ചാലും അവരെ ഞാൻ രാജ്യത്തിന് പുറത്താക്കും

MediaOne Logo

Web Desk

  • Published:

    28 May 2024 12:47 PM IST

Donald Trump
X

വാഷിംഗ്ടണ്‍: താൻ രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയാൽ, ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രചരണത്തിനിടെ വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഈ മാസമാദ്യം നിരവധി ഇസ്രായേല്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് അമേരിക്ക സാക്ഷ്യം വഹിച്ചിരുന്നു.

''ഞാനൊരു കാര്യം ചെയ്യും. ഏത് വിദ്യാർഥി പ്രതിഷേധിച്ചാലും അവരെ ഞാൻ രാജ്യത്തിന് പുറത്താക്കും. നിങ്ങൾക്കറിയാമോ, ധാരാളം വിദേശ വിദ്യാർഥികള്‍ ഇവിടെയുണ്ട്'' . പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ തന്‍റെ 98 ശതമാനം ജൂത സുഹൃത്തുക്കളുമുണ്ടെന്ന് ട്രംപ് പരിഹസിച്ചതായി ദി ഇൻഡിപെൻഡൻ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലിലാണ് യു.എസ് സര്‍വകലാശാലകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 2000 പ്രതിഷേധക്കാര്‍ അറസ്റ്റിലായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിൽ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സമീപകാല നടപടികളെ അഭിനന്ദിച്ച അദ്ദേഹം, രാജ്യവ്യാപകമായ പ്രകടനങ്ങൾ ഇപ്പോൾ നിർത്തലാക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ചു.

ഗസ്സയില്‍ യുദ്ധം തുടരണമോ എന്ന വിഷയത്തിലും ട്രംപ് നിലപാട് വ്യക്തമാക്കി. "ഇത് അവസാനിപ്പിക്കൂ ... സമാധാനത്തിലേക്ക് മടങ്ങുക, ആളുകളെ കൊല്ലുന്നത് നിർത്തുക." അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പിന്തുണയ്ക്കുന്ന ശക്തമായ നിലപാട് സ്വീകരിക്കാൻ പ്രധാന റിപ്പബ്ലിക്കൻ അനുയായികള്‍ ട്രംപിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

TAGS :

Next Story