Quantcast

സുനാമി പ്രവചനം: ജപ്പാന്റെ ടൂറിസം മേഖല പ്രതിസന്ധിയിലായി

2025 ജൂലൈ 5ന് ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു റിയോ തത്സുകിയുടെ പ്രവചനം

MediaOne Logo

Web Desk

  • Published:

    5 July 2025 8:40 AM IST

സുനാമി പ്രവചനം: ജപ്പാന്റെ ടൂറിസം മേഖല പ്രതിസന്ധിയിലായി
X

ടോക്കിയോ: ജപ്പാന്റെ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കി റിയോ തത്സുകിയുടെ പ്രവചനം. വിമാനകമ്പനികളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കണക്കനുസരിച്ച് അന്‍പത് ശതമാനത്തിലധികം ബുക്കിങ്ങുകള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. സുനാമി ഉണ്ടാകുമെന്ന ഭയത്താല്‍ പലരും യാത്രകള്‍ ഒഴിവാക്കി.

2025 ജൂലൈ 5ന് ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു റിയോ തത്സുകിയുടെ പ്രവചനം. ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ 70 വയസുകാരിയാണ് ഇന്ന് രാവിലെ ജപ്പാനില്‍ സുനാമി ദുരന്തം ഉണ്ടാകുമെന്ന് പ്രവചനം നടത്തിയത്.

2011 ല്‍ ജപ്പാനിലുണ്ടായ സുനാമി മുതല്‍ ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങള്‍ നടത്തിയതായാണ് ജപ്പാനിലെ പലരും വിശ്വസിക്കുന്നത്. എന്നാല്‍ പ്രവചനങ്ങളില്‍ കാര്യമില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ജപ്പാന്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ടോക്കര ദ്വീപുകളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആര്‍ക്കും ആളപായമില്ല.

TAGS :

Next Story