Quantcast

അബൂദബിയിൽ കൂറ്റൻ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്​ഘാടനം ഇന്ന്; നരേന്ദ്ര മോദി പ​ങ്കെടുക്കും

അബൂദബി ഭരണകൂടം സൗജന്യമായി നൽകിയ 27 ഏക്കർ സ്ഥലത്താണ്​ ക്ഷേത്രം നിർമിച്ചിരിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-14 02:17:45.0

Published:

14 Feb 2024 1:34 AM GMT

അബൂദബി ഭരണകൂടം
X

ദുബൈ: അബൂദബിയിൽ പണിപൂർത്തിയായ കൂറ്റൻ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്​ഘാടനം ഇന്ന് നടക്കും. വിഗ്രഹ പ്രതിഷ്ഠ കാലത്ത്​ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ടാണ്​ ഉദ്​ഘാടന ചടങ്ങ്​.

പശ്​ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണിത്​.അബൂദബി - ദുബൈ ഹൈവേക്ക് സമീപം അബു മുറൈഖയിൽ പണിതീർത്ത ക്ഷേത്രത്തിന്​ യു.എ.ഇ എമിറേറ്റുകളെ പ്രതീകവത്​കരിച്ച്​ 7 ഗോപുരങ്ങളാണുള്ളത്​. ബോച്ചസന്യാസി അക്സര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്​ഥക്ക് ചുവടെയാണ്​ക്ഷേത്രം. മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകൾക്ക്​ നേതൃത്വം നല്‍കും. പൊതുജനങ്ങൾക്ക്​ പ്രവേശനം ഈ മാസം 18 മുതലാണ്​. ഒരേസമയം എണ്ണായിരം മുതൽ പതിനായിരം പേർക്ക് പ്രവേശിക്കാം

അബൂദബി ഭരണകൂടം സൗജന്യമായി നൽകിയ 27 ഏക്കർ സ്ഥലത്താണ്​ ക്ഷ്രേത്രം തല ഉയർത്തി നിൽക്കുന്നത്​. 13 ഏക്കറിലാണ് ​ക്ഷേത്രം. 14 ഏക്കറിൽ പൂന്തോട്ടവും പാർക്കിങും മറ്റു സൗകര്യങ്ങളും. 2019 ഡിസംബറിലാണ ക്ഷേത്ര​നിർമ്മാണം തുടങ്ങിയത്​.

നിർമ്മാണ ചെലവ് ഏതാണ്ട്​ ഏഴായിരം കോടി രൂപ വരും. പിങ്ക്, വെള്ള മാര്‍ബിളിൽ കൈകൊണ്ട് കൊത്തിയെടുത്ത ശിൽപങ്ങൾ ചേര്‍ത്തുവെച്ച് നിർമാണം. 12,550 ടണ്‍ റെഡ് സ്റ്റോൺ , 5000 ടണ്‍ ഇറ്റാലിയൻ മാർബിൾ എന്നിവ നിർമാണത്തിനായി ഉപയോഗിച്ചു. 108 അടിയാണ്​ ഉയരം.1500 തൊഴിലാളികള്‍ നിത്യവും നിർമാണത്തിൽ പങ്കാളികളായി

രാജസ്ഥാനിലെയും ഗുജറാത്തിലെയും 2000 ശില്‍പികള്‍ കൊത്തിയെടുത്ത ശിലകൾ കണ്ടെയ്നറുകളിൽ യു.എ.ഇയിൽ എത്തിച്ച്​കൂട്ടിയോജിപ്പിക്കുകയായിരുന്നു. സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കാതെയാണ്​ നിർമാണം. പുരാണകഥകളാൽ സമ്പന്നമാണ്​ ഷേത്രം. രാമായണം, ശിവപുരാണം, മഹാഭാരതം, അയ്യപ്പ ചരിതം, ശബരിമല ക്ഷേത്രം, പതിനെട്ടാം പടി, അയ്യപ്പൻ എന്നിവയും ഇവിടെ ഇതൾ വിരിയുന്നു. അറബ് - ചൈനീസ് - മൊസപ്പട്ടോമിയൻ സംസ്കാര മുദ്രകൾ ഉൾച്ചേർന്ന ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും

നീണ്ട ഇടവേളക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഖത്തറിലെത്തും

ഖത്തർ: ദുബൈയിൽ നിന്നെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തും. അമീർ ശൈഖ് [0] തമീം ബിൻ ഹമദ് അല്‍താനി, മറ്റു നേതാക്കൾ എന്നിവരുമായും കൂടികാഴ്ച നടത്തും.

2016 ജൂണിലെ ഖത്തർ സന്ദർശനത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ദോഹയിലെത്തുന്നത്. ഇതിനിടെ, കഴിഞ്ഞ ഡിസംബർ ഒന്നിന് ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും അമീറും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർ ആവേശത്തോടെയാണ് വരവേൽക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു

TAGS :

Next Story