Quantcast

'പ്രതിഭകൾക്കായി വലവിരിച്ച് ബ്രിട്ടനും ചൈനയും': H1B വിസ പരിഷ്‌കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

H1B വിസ പരിഷ്കരണത്തിന് പിന്നാലെ ആഗോള പ്രതിഭകളെ ആകർഷിക്കാൻ യുകെ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Sept 2025 1:24 PM IST

പ്രതിഭകൾക്കായി വലവിരിച്ച് ബ്രിട്ടനും ചൈനയും: H1B വിസ പരിഷ്‌കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം
X

വാഷിങ്ടണ്‍: H1B വിസ പദ്ധതി വീണ്ടും പരിഷ്കരിക്കാനൊരുങ്ങി യുഎസ്. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് ആലോചിക്കുന്നത്.

കൂടുതൽ വൈദഗ്ധ്യവും പരിചയസമ്പന്നരുമായവർക്ക് മുൻഗണന നൽകുന്ന 'വെയിറ്റഡ് സെലക്ഷൻ രീതി' ഉൾപ്പെടുത്താനാണ് ആലോചന. ഇവരെ നാല് തവണ വിസക്കായി പരിഗണിക്കും. അല്ലാത്തരെ ഒറ്റ തവണ മാത്രം പരിഗണിക്കുന്ന രീതിയിലാകും പുതിയ പരിഷ്കാരം.

H1B വിസയിൽ കഴിഞ്ഞ ദിവസം പുതിയ പരിഷ്കാരം കൊണ്ട് വന്നതിന് പിന്നാലെയാണ് പുതിയ പരിഷ്കാരത്തിലേക്ക് കൂടി കടക്കുന്നത്. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം.

വെയ്റ്റഡ് സിലക്‌ഷൻ രീതിയുടെ ഭാഗമായി പുതിയ ശമ്പള ബാൻഡുകൾ സൃഷ്ടിക്കും. ഏറ്റവും ഉയർന്ന ശമ്പളമുള്ളവർക്ക് നാലു തവണ വീസക്കായി പരിഗണിക്കും. കുറഞ്ഞ വേതനമുള്ളവരെ ഒരു തവണയാകും പരിഗണിക്കുക. യുഎസ് സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് അടക്കം പരിഷ്കാരം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

യുഎസിന്റെ H1B വീസ പരിഷ്കരണത്തിനു പിന്നാലെ ആഗോള പ്രതിഭകളെ ആകർഷിക്കാൻ യുകെ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കെ വീസയുമായാണ് ചൈന രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് പദ്ധതി പരിഷ്കരിക്കാൻ യുഎസ് ഭരണൂടം ആലോചിക്കുന്നത്.

വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ കിട്ടുന്നത് ഇന്ത്യക്കാർക്ക് ആണ്.

TAGS :

Next Story