Quantcast

ഹോബി മുഷിഞ്ഞ സോക്‌സുകള്‍ മണത്തുരസിക്കല്‍; മാസം ചെലവാക്കുന്നത് 20,000!

സ്ത്രീകളുടെ ചെളിപിടിച്ച കാലുകളുടെ വിഡിയോ പണം കൊടുത്ത് വാങ്ങുന്ന വിചിത്രഹോബിയും ഈ ബ്രിട്ടീഷ് ബിസിനസുകാരനുണ്ട്

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2021-09-07 13:15:43.0

Published:

7 Sep 2021 12:35 PM GMT

ഹോബി മുഷിഞ്ഞ സോക്‌സുകള്‍ മണത്തുരസിക്കല്‍; മാസം ചെലവാക്കുന്നത് 20,000!
X

വിചിത്രഹോബികളുള്ള നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, ബ്രിട്ടനിലെ ഹള്ളിലുള്ള ഒരു ബിസിനസുകാരന്റെ ഹോബി കേട്ടാല്‍ നിങ്ങള്‍ മൂക്കുപൊത്തും; ഉപയോഗിച്ചു പഴകിയതും ചെളിയായതുമായ സോക്‌സുകള്‍ നോക്കിനില്‍ക്കുക, മണത്തുരസിക്കുക!

ചെളി പിടിച്ച കാലുകളും സോക്‌സുകളും നോക്കിയിരിക്കുന്നതും അവ മണത്ത് നോക്കുന്നതുമൊക്കെയാണ് ഇയാളുടെ ഹോബി. ഓരോ മാസവും 20,000 രൂപ വരെ മുടക്കിയാണ് ഇയാള്‍ പഴയ സോക്‌സുകള്‍ വാങ്ങിക്കൂട്ടുന്നതെന്നാണ് ഏറെ കൗതുകകരം! 'മിസ്റ്റര്‍ ഡി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ ഈ ഹോബി അഭിമാനമായാണ് കരുതുന്നത്.

ഓണ്‍ലൈനായി ആളുകള്‍ക്ക് മെസ്സേജ് അയച്ചാണ് ആളുകളില്‍നിന്ന് മുഷിഞ്ഞ സോക്‌സുകള്‍ ശേഖരിക്കുന്നത്. 21 മുതല്‍ 38 വരെ പ്രായമുള്ള സ്ത്രീകളുടെ ചെളിപിടിച്ച കാലുകളുടെ വിഡിയോകള്‍ പണം കൊടുത്ത് വാങ്ങുന്ന വിചിത്രഹോബിയും ഇയാള്‍ക്കുണ്ട്.

TAGS :

Next Story