Quantcast

ഭാര്യയെ 200ലധികം കഷ്ണങ്ങളാക്കി, വളര്‍ത്തു മുയലിനെ മിക്‌സിയിലിട്ടു; യു.കെയില്‍ കൊലപാതകം തെളിഞ്ഞത് മെസേജിലൂടെ

'മൃതദേഹം ഒഴിവാക്കാന്‍ വെറും 50 പൗണ്ട് മാത്രമോ' എന്ന് സുഹൃത്ത് നിക്കോളാസിന് അയച്ച സന്ദേശമാണ് പൊലീസിന് വലിയ തെളിവായി മാറിയത്

MediaOne Logo

Web Desk

  • Updated:

    2024-04-07 12:27:40.0

Published:

7 April 2024 12:04 PM GMT

ഭാര്യയെ 200ലധികം കഷ്ണങ്ങളാക്കി, വളര്‍ത്തു മുയലിനെ മിക്‌സിയിലിട്ടു; യു.കെയില്‍  കൊലപാതകം തെളിഞ്ഞത് മെസേജിലൂടെ
X

ലണ്ടന്‍: 28 കാരന്‍ ഭാര്യയെ കൊന്ന് 200 ലധികം കഷ്ണങ്ങളാക്കി നദിയില്‍ ഉപേക്ഷിച്ച ക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2023 മാര്‍ച്ചില്‍ നടന്ന സംഭവം ഒരു വര്‍ഷത്തിന് ശേഷമാണ് ചുരുളഴിയുന്നത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന നിക്കോളാസിനെ കുടുക്കിയത് സുഹൃത്ത് അയച്ച സന്ദേശമാണെന്നാണ് പുറത്തുവരുന്ന വിവരം.

നിക്കോളാസ് നെറ്റ്‌സണ്‍ 26 കാരിയായ ഭാര്യ ഹോളി ബ്രാംലിയെ അതിദാരുണമായി കൊലപ്പെടുത്തിയത് ലിങ്കണ്‍ഷയര്‍ പ്രദേശത്തെ വീട്ടില്‍ വച്ചായിരുന്നു. വിവാഹം കഴിഞ്ഞ് വെറും 16 മാസം പിന്നിടുമ്പോഴാണ് അതിദാരുണമായ കൊലപാതകം നടന്നത്.

നിക്കോളാസ് യുവതിയെ പലതവണ കുത്തിയതായും കൊലപ്പെടുത്തിയതിന് പിന്നാലെ ബാത്ത്‌റൂമില്‍ വച്ച് കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തു. പ്ലാസ്റ്റിക് ബാഗില്‍ കുത്തിനിറച്ച മൃതദേഹം അടുക്കളയില്‍ ഭക്ഷണം കേടാവാതെ സൂക്ഷിക്കുന്ന ഫ്രീസറില്‍ എടുത്തുവച്ചു. ഒരാഴ്ചയ്ക്ക് ശേഷം സുഹൃത്തിന് പണം നല്‍കി മൃതദേഹ ഭാഗങ്ങള്‍ നദിയില്‍ ഒഴുക്കി. 50 പൗണ്ടാണ് സുഹൃത്തിന് നിക്കോളാസ് നല്‍കിയത്. ഇത് തന്നെ നിക്കാളാസിനെതിരായ വലിയ തുറുപ്പു ചീട്ടായി മാറുകയായിരുന്നു. 'മൃതദേഹം ഒഴിവാക്കാന്‍ വെറും 50 പൗണ്ട് മാത്രമോ' എന്ന് സുഹൃത്ത് നിക്കോളാസിന് അയച്ച സന്ദേശമാണ് പൊലീസിന് വലിയ തെളിവായി മാറിയത്. പല തവണയായി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെങ്കിലും ഈ സന്ദേശം പുറത്തറിഞ്ഞതോടെ നിക്കോളാസിന് പിടിച്ചു നില്‍ക്കാനായില്ല. അതോടെ തന്റെ ഭാര്യയെ അതിദാരുണമായി കൊന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ നിക്കോളാസ് തന്നെ പൊലീസിനോട് തുറന്നു പറഞ്ഞു.

നദിയില്‍ ഒഴുക്കിയ മൃതദേഹം തൊട്ടടുത്ത ദിവസം തന്നെ കണ്ടെത്തിയിരുന്നു. ഒരു ബാഗില്‍ ബ്രാംലിയുടെ കൈയ്യും മറ്റൊന്നില്‍ രോമം നീക്കം ചെയ്ത തലയുമായിരുന്നു. കൂടാതെ 224 കഷ്ണങ്ങളാക്കിയ മൃതദേഹ അവശിഷ്ടവും കണ്ടെത്തി. എന്നാല്‍ ചില ഭാഗങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരുടേയും വിവാഹം കഴിഞ്ഞ് വെറും ഒന്നര വര്‍ഷമേ ആയിട്ടുള്ളുവെന്നും കുടുംബവുമായി ബന്ധപ്പെടാന്‍ ബ്രാംലിയെ നിക്കോളാസ് സമ്മതിച്ചിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു.

ബ്രാംലിയുടെ വളര്‍ത്തു മൃഗങ്ങളെ നിക്കോളാസ് ക്രൂരമായി കൊലപ്പെടുത്തിയിരുന്നതായാണ് വിവരം. ബ്രാംലി വളര്‍ത്തിയിരുന്ന മുയല്‍ കുഞ്ഞുങ്ങളെ നിക്കോളാസ് മിക്‌സിയില്‍ ഇടുകയും പട്ടികുട്ടിയെ വാഷിങ് മെഷീനിലിട്ട് കൊന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ബ്രാംലി പൊലീസില്‍ പരാതി നല്‍കിയിരുന്നതായാണ് വിവരം. പരാതിക്കു പിന്നാലെ കഴിഞ്ഞ മാര്‍ച്ച് 24 ന് സാധാരണ പരിശോധനക്കായി ഇരുവരുടേയും വീട്ടിലെത്തിയ പൊലീസിന് മുന്നില്‍ നിക്കോളാസ് ഭാര്യ തന്നെ ഉപദ്രവിക്കുന്നതായി പരാതി പറഞ്ഞിരുന്നു. ബ്രാംലി എവിടെ എന്ന് പൊലീസ് ചോദിച്ചപ്പോള്‍ തമാശയായി അവള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിപ്പുണ്ടാകുമെന്ന് നിക്കോളാസ് പറഞ്ഞാതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബാത്ത് ടബ്ബില്‍ നിന്നും രക്തം പുരണ്ട തുണി കണ്ടെത്തി. ചുമരിലും തറയിലും രക്തക്കറയും അമോണിയ ബ്ലീച്ച് എന്നിവയുടെ മണവും പൊലീസില്‍ സംശയം ജനിപ്പിച്ചു. എന്നാല്‍ ബ്രാംലി തന്നെ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയെന്നാണ് നിക്കോളാസ് പൊലീസിനോട് പറഞ്ഞത്. ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറിന് ചികിത്സ തുടരുന്നയാളാണ് നിക്കോളാസ് നെറ്റ്‌സണെന്നും ഇതാണു കൃത്യത്തിലേക്കു നയിച്ചതെന്നുമാണ് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

TAGS :

Next Story