Quantcast

പതാക തട്ടിപ്പറിച്ച റഷ്യന്‍ പ്രതിനിധിയെ പൊതിരെ തല്ലി യുക്രൈന്‍ എം.പി

യുക്രൈന്‍ എം.പി റഷ്യന്‍ പ്രതിനിധിയെ ഇടിച്ച് പതാക വീണ്ടെടുത്തു

MediaOne Logo

Web Desk

  • Published:

    5 May 2023 7:48 AM GMT

Ukraine MP Punches Russian Representative At Global Meet
X

അങ്കാറ: അന്താരാഷ്ട്ര സമ്മേളനത്തിനിടെ യുക്രൈന്‍ - റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ കയ്യാങ്കളി. യുക്രൈന്‍ എം.പി ഒലെക്‌സാണ്ടർ മാരിക്കോവ്‌സ്‌കിയുടെ കയ്യില്‍ നിന്നും റഷ്യന്‍ പ്രതിനിധി യുക്രൈന്‍റെ പതാക തട്ടിപ്പറിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുക്രൈന്‍ എം.പി റഷ്യന്‍ പ്രതിനിധിയെ ഇടിച്ച് ആ പതാക വീണ്ടെടുത്തു. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തി.

തുർക്കി തലസ്ഥാനമായ അങ്കാറയിൽ വ്യാഴാഴ്ച ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ 61ആം പാർലമെന്ററി അസംബ്ലിയിലാണ് നാടകീയമായ സംഭവമുണ്ടായത്. സമ്മേളന ഹാളിൽ പതാകയുമായി നിന്ന യുക്രൈന്‍ എം.പിയുടെ കയ്യില്‍ നിന്നും ആ പതാക പിടിച്ചുപറിച്ച് റഷ്യന്‍ പ്രതിനിധി തിരികെ നടന്നു. യുക്രൈന്‍ എം.പി റഷ്യന്‍ പ്രതിനിധിയുടെ പിന്നാലെ ഓടിച്ചെന്ന് അടിച്ചു. ബലം പ്രയോഗിച്ച് ആ പതാക തിരികെവാങ്ങുകയും ചെയ്തു.

പതാക തിരികെ കിട്ടിയെങ്കിലും യുക്രൈന്‍ എം.പിയുടെ രോഷമടങ്ങിയില്ല. വീണ്ടും റഷ്യന്‍ പ്രതിനിധിയുടെ നേരെ ചെല്ലുന്നതിനിടെ മറ്റ് പ്രതിനിധികൾ ഇടപെട്ട് തടഞ്ഞു. യുക്രൈന്‍ എം.പിയെ ശാന്തനാക്കാന്‍ മറ്റ് പ്രതിനിധികൾ ശ്രമിച്ചു. യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. അതിനിടെയാണ് അന്താരാഷ്ട്ര വേദിയില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്.

ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റി 30 വർഷം മുന്‍പാണ് രൂപീകരിച്ചത്. റഷ്യയും യുക്രൈനും ഇതില്‍ അംഗങ്ങളാണ്. കരിങ്കടല്‍ മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം.

Summary- A Russian representative snatched a Ukraine flag from a lawmaker of the country, triggering a one-on-one fight at an international conference

TAGS :

Next Story