Quantcast

'ബന്ദികളെ ഉടൻ മോചിപ്പിക്കുക, നിർബന്ധിത സൈനിക സേവനം അവസാനിപ്പിക്കുക' ഇസ്രായേലിൽ ഭരണവിരുദ്ധ വികാരം ശക്തമാക്കി തീവ്ര ഓർത്തോഡക്‌സ് വിഭാഗം

നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവായ വ്യക്തികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്താനുള്ള സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതൽ ഒമ്പത് അൾട്രാ-ഓർത്തഡോക്സ് ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 Aug 2025 9:13 AM IST

ബന്ദികളെ ഉടൻ മോചിപ്പിക്കുക, നിർബന്ധിത സൈനിക സേവനം അവസാനിപ്പിക്കുക ഇസ്രായേലിൽ ഭരണവിരുദ്ധ വികാരം ശക്തമാക്കി തീവ്ര ഓർത്തോഡക്‌സ് വിഭാഗം
X

തെൽ അവിവ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ യുദ്ധം കാരണം ബന്ധിമോചനം വൈകുന്ന പശ്ചാത്തലത്തിലും ഓർത്തോഡോക്സ് വിഭാഗങ്ങൾക്ക് നേരെ നിർബന്ധിത സൈനിക സേവനം ഏർപെടുത്തിയതിലും പ്രതിഷേധിച്ച് ഇസ്രയേലിലെ ബെയ്റ്റ് ലിഡ് സൈനിക ജയിലിന് പുറത്ത് തീവ്ര ഓർത്തഡോക്സ് വിഭാഗങ്ങൾ. പ്രതിഷധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ജറുസലേം ഫാക്ഷൻ, സ്ലോണിം ഹസിഡിക് വിഭാഗം, മറ്റ് തീവ്ര ഓർത്തഡോക്സ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്ന് ഇസ്രായേലി മാധ്യമം ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർബന്ധിത സൈനിക പ്രവർത്തനം ഏർപ്പെടുത്തിയ നടപടിക്കെതിരെ തീവ്ര ഓർത്തോഡോക്സുകാർ രംഗത്ത് വന്നിരുന്നു. അൾട്രാ-ഓർത്തഡോക്സ് വിഭാഗമായ ഹാരെഡിം നിർബന്ധിത സൈനിക സേവന ഉത്തരവുകൾ കത്തിക്കുകയും സൈനിക സേവനത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സൈനിക സേവനത്തിന് ഇറങ്ങിയ ഒരു ഹരേദിയെ പോലും ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ചാനൽ 12 റിപ്പോർട്ട് പ്രകാരം നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ഒഴിവാക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്താനുള്ള സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതൽ ഒമ്പത് അൾട്രാ-ഓർത്തഡോക്സ് ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പത് പേരിൽ രണ്ട് പേരെ പിന്നീട് വിട്ടയച്ചു. ഏഴ് പേർ ഇപ്പോഴും മിലിട്ടറി പൊലീസിന്റെ കസ്റ്റഡിയിലാണ്.

യുണൈറ്റഡ് തോറ ജൂതമത (UTJ) പാർട്ടിയുടെ ഡെഗൽ ഹതോറ വിഭാഗത്തിന്റെ ആത്മീയ നേതാവായ റാബി ഡോവ് ലാൻഡോ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു. യുടിജെയും സഹ അൾട്രാ-ഓർത്തഡോക്സ് പാർട്ടിയായ ഷാസും ബഹുഭൂരിപക്ഷം അൾട്രാ-ഓർത്തഡോക്സ് പുരുഷന്മാരെയും സൈനിക സേവനമോ മറ്റ് ദേശീയ സേവനമോ ഒഴിവാക്കാൻ പ്രാപ്തമാക്കുന്ന ഒരു ബിൽ പാസാക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.


TAGS :

Next Story