Quantcast

മസ്ജിദുൽ അഖ്‌സ പ്രദേശത്ത് തൽസ്ഥിതി തുടരണമെന്ന് യു.എൻ രക്ഷാസമിതി

ഇസ്രായേൽ സുരക്ഷാ മന്ത്രി ബെൻ ഗാവിർ ജറൂസലമിലെ മസ്ജിദുൽ അഖ്‌സ സന്ദർശിച്ചതാണ് വലിയ സംഘർഷത്തിന് ഇടയാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-01-08 18:10:00.0

Published:

8 Jan 2023 5:09 PM GMT

മസ്ജിദുൽ അഖ്‌സ പ്രദേശത്ത് തൽസ്ഥിതി തുടരണമെന്ന് യു.എൻ രക്ഷാസമിതി
X

ജറൂസലമിൽ വിശുദ്ധഗേഹങ്ങളുടെ പവിത്രത സംരക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും പ്രദേശത്ത് തൽസ്ഥിതി തുടരണമെന്ന് യു.എൻ രക്ഷാസമിതി. നിലവിലെ സാഹചര്യം അട്ടിമറിക്കുന്നത് ഇസ്രായേൽ, ഫലസ്തീൻ പ്രശ്‌നപരിഹാരം സങ്കീർണമാക്കുമെന്നും ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരത്തിന് വിഘാതം നിൽക്കുന്ന നടപടികൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും സമിതി മുന്നറിയിപ്പ് നൽകി.

അതേസമയം ഇസ്രായേലിന്റെ പ്രകോപന നടപടി അമർച്ച ചെയ്തില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്ന് അറബ് ലീഗ് മുന്നറിയിപ്പ് നൽകി. പ്രകോപന നടപടികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് അറബ് ലോകം ആവശ്യപ്പെട്ടു. ഇസ്രായേൽ സുരക്ഷാ മന്ത്രി ബെൻ ഗാവിർ ജറൂസലമിലെ മസ്ജിദുൽ അഖ്‌സ സന്ദർശിച്ചതാണ് വലിയ സംഘർഷത്തിന് ഇടയാക്കിയത്. മുസ്‌ലിംകളുടെ വിശുദ്ധ ഗേഹത്തിന്റെ പവിത്രത തകർക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് അറബ്‌ലീഗും ഗൾഫ് രാജ്യങ്ങളും കുറ്റപ്പെടുത്തുന്നു. തീവ്ര വലതുപക്ഷ മന്ത്രിയുടെ കടന്നുകയറ്റത്തെ ശക്തമായി അപലപിക്കാൻ യു.എൻ രക്ഷാസമിതി തയാറാകാത്തത് പ്രശ്‌നം വഷളാക്കുമെന്ന നിലപാടാണ് അറബ് രാജ്യങ്ങൾക്കുള്ളത്. ഏകപക്ഷീയ നടപടികൾ അവസാനിപ്പിക്കണമെന്ന നിലപാടാണ് അമേരിക്കയും വിഷയത്തിൽ സ്വീകരിച്ചത്. എന്നാൽ മന്ത്രി ഗാവിറിന്റെ കടന്നുകയറ്റത്തെ തള്ളിപ്പറയാൻ യു.എൻ നേതൃത്വം തയാറാകണമെന്ന് ഫലസ്തീൻ നേതൃത്വം ആവശ്യപ്പെട്ടു.


UN Security Council to maintain status quo in Masjid al-Aqsa area

TAGS :

Next Story