'ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്'; വംശീയപരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം, ട്രംപ് നോമിനി പോൾ ഇൻഗ്രാസിയ മത്സരത്തിൽ നിന്ന് പിന്‍മാറി
കടുത്ത വംശീയതയും നാസി അനുകൂല മനോഭാവവും വ്യക്തമാകുന്ന ചാറ്റുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പോളിനെതിരെ വിമര്‍ശം ഉയര്‍ന്നത്

Photo| DHS
വാഷിങ്ടൺ: വംശീയ പരാമര്‍ശങ്ങളുടെ പേരിൽ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രത്യേക കൗൺസിലിന്‍റെ തലവനായി നാമനിർദേശം ചെയ്യപ്പെട്ട പോൾ ഇൻഗ്രാസിയ നോമിനേഷൻ പിൻവലിക്കുന്നതായി അറിയിച്ചു. കടുത്ത വംശീയതയും നാസി അനുകൂല മനോഭാവവും വ്യക്തമാകുന്ന ചാറ്റുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പോളിനെതിരെ വിമര്‍ശം ഉയര്‍ന്നത്.
റിപ്പബ്ബിക്കൻമാര്‍ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിലാണ് വംശീയാധിക്ഷേപങ്ങളുടെ ഒരുു പരമ്പര തന്നെ പങ്കിട്ടതെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാറ്റ് ചോര്‍ന്നതിന് പിന്നാലെ നിരവധി റിപ്പബ്ലിക്കൻ സെനറ്റർമാർ അദ്ദേഹത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. "നിർഭാഗ്യവശാൽ ഇപ്പോൾ എനിക്ക് ആവശ്യത്തിന് റിപ്പബ്ലിക്കൻ വോട്ടുകൾ ഇല്ല. വ്യാഴാഴ്ചത്തെ HSGAC ഹിയറിങ്ങിൽ നിന്ന് ഞാൻ സ്വയം പിന്മാറുകയാണ്'' പോൾ ഒരു സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു. എന്നാൽ ട്രംപിനെയും ഭരണകൂടത്തെയും സേവിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഒരു ചൈനക്കാരനെയോ ഇന്ത്യക്കാരനെയോ ഒരിക്കലും വിശ്വസിക്കരുത്, എനിക്ക് ഇടയ്ക്കിടെ ഒരു നാസി പ്രവണതയുണ്ട്'' തുടങ്ങിയ പോളിന്‍റെ പരാമര്‍ശങ്ങളാണ് വിവാദത്തിലായത്. 2024-ലെ ഒരു സന്ദേശത്തിൽ, അന്നത്തെ പ്രസിഡന്‍റ് സ്ഥാനാർഥി വിവേക് രാമസ്വാമിയെ സൂചിപ്പിച്ചുകൊണ്ടാണ് ഇൻഗ്രാസിയ, “ഒരു ചൈനക്കാരനെയോ ഇന്ത്യക്കാരനെയോ ഒരിക്കലും വിശ്വസിക്കരുത്” എന്ന് എഴുതിയത്. കൂടാതെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെ ജോർജ്ജ് ഫ്ലോയിഡിനോട് താരതമ്യം ചെയ്യുകയും, അദ്ദേഹത്തെ “1960-കളിലെ ജോർജ്ജ് ഫ്ലോയിഡ്” എന്ന് വിളിക്കുകയും ചെയ്തു. കിംഗ് ദിനം പോലുള്ള അവധിക്കാലങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, “മൗളിഗ്നോൺ അവധി ദിനങ്ങൾ ഇല്ല… ക്വാൻസ മുതൽ എംഎൽകെ ജൂനിയർ ദിനം മുതൽ ജൂൺടീന്ത് വരെ കറുത്തവരുടെ ചരിത്ര മാസം വരെ. ഓരോരുത്തരുടെയും പുറന്തള്ളൽ ആവശ്യമാണ്” എന്നും പറഞ്ഞിരുന്നു.
Adjust Story Font
16

