Quantcast

കോവിഡ് കാലത്ത് അഭിപ്രായസ്വാതന്ത്ര്യം വ്യാപകമായി അടിച്ചമർത്തി : ആംനസ്റ്റി

MediaOne Logo

Web Desk

  • Published:

    19 Oct 2021 5:23 AM GMT

കോവിഡ് കാലത്ത് അഭിപ്രായസ്വാതന്ത്ര്യം വ്യാപകമായി അടിച്ചമർത്തി : ആംനസ്റ്റി
X

ലോകത്താകമാനമുള്ള മർദക ഭരണകൂടങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താൻ കോവിഡ് പ്രതിസന്ധി ഉപയോഗപ്പെടുത്തിയെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ലോകത്താകമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ക്രമാതീതമായി വർധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

" ആശയവിനിമയ സംവിധാനങ്ങളെ ഉന്നം വെക്കുകയും, സാമൂഹ്യ മാധ്യമങ്ങൾ സെൻസർ ചെയ്യപ്പെടുകയും മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു." - ആംനസ്റ്റിയുടെ റിസർച്ച് അഡ്വക്കസി ആൻഡ് പോളിസി സീനിയർ ഡയറക്ടർ രജത് ഖോസ്‌ല പറഞ്ഞു.

"കോവിഡ് പ്രതിസന്ധിക്കിടെ പത്രപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും നിശബ്ദമാക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. ഇതുകൊണ്ട് തന്നെ ജനങ്ങളിൽ ശരിയായ രീതിയിൽ വിവരങ്ങൾ എത്തിയില്ല."

" അമ്പത് ലക്ഷത്തോളം പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. വിവരങ്ങൾ ശരിയായ രീതിയിൽ ജനങ്ങളിൽ എത്താത്തതും ഇതിന് കാരണമായിട്ടുണ്ട്" - അദ്ദേഹം പറഞ്ഞു.



TAGS :

Next Story