Quantcast

ഖിഷം ദ്വീപിലെ ആക്രമണം; അമേരിക്കന്‍ സൈനികര്‍ക്കെതിരായ ഐആര്‍ജിസി ആക്രമണങ്ങള്‍ക്കുള്ള മറുപടിയെന്ന് യുഎസ്

ചൊവ്വാഴ്ചയായിരുന്നു യുഎസ് മിലിട്ടറിയുടെ ഈ നീക്കം

MediaOne Logo

Web Desk

  • Published:

    18 Nov 2026 10:14 PM IST

ഖിഷം ദ്വീപിലെ ആക്രമണം; അമേരിക്കന്‍ സൈനികര്‍ക്കെതിരായ ഐആര്‍ജിസി ആക്രമണങ്ങള്‍ക്കുള്ള മറുപടിയെന്ന് യുഎസ്
X

തെഹ്റാന്‍: ഇറാനിലെ ഖിഷം ദ്വീപില്‍ അമേരിക്കൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണം ഐആര്‍ജിസി മിസൈല്‍ വിക്ഷേപണ കേന്ദ്രം ലക്ഷ്യമിട്ട്. ചൊവ്വാഴ്ചയായിരുന്നു യുഎസ് മിലിട്ടറിയുടെ ഈ നീക്കം. അമേരിക്കന്‍ സൈനികര്‍ക്കെതിരായ ഐആര്‍ജിസി ആക്രമണങ്ങള്‍ക്ക് മറുപടിയാണ് ഈ ആക്രമണമെന്ന് യുഎസ് സൈനിക കേന്ദ്രം പ്രതികരിച്ചു.

ഇതിനിടെ, കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ അഡ്നോക് കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഹോര്‍മുസിന്റെ കിഴക്ക് ഭാഗത്തായി ഒരു യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ സൈന്യം അറിയിച്ചു.

ശത്രുക്കളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാൻ സൈനിക മേധാവി മേജര്‍ ജനറല്‍ അമീര്‍ ഹതാമി പറഞ്ഞു. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വഷളാകുമെന്ന ആശങ്കക്കിടെ മധ്യസ്ഥ നീക്കങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

ഇറാനിലെ തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ പൊട്ടിത്തെറിക്കാത്ത യുഎസ് യുദ്ധോപകരണങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഒരു സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

TAGS :

Next Story