Quantcast

പീരങ്കികൾ, വെടിക്കോപ്പുകൾ; യുക്രൈനിലേക്ക് ആയുധം ഒഴുക്കാൻ അമേരിക്കയടക്കമുളള സഖ്യകക്ഷികൾ

റഷ്യൻ സേനയെ യുദ്ധ മുഖത്ത് നിന്ന് പിന്തിരിപ്പിക്കാനും അവരുടെ യുദ്ധക്കുറ്റങ്ങൾ തടയാനും സഹായിക്കുന്ന എന്തും തങ്ങള്‍ക്ക് നല്‍കണമെന്ന് സെലെന്‍സ്കി ട്വീറ്റ് ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-04-20 12:47:11.0

Published:

20 April 2022 12:43 PM GMT

പീരങ്കികൾ, വെടിക്കോപ്പുകൾ; യുക്രൈനിലേക്ക് ആയുധം ഒഴുക്കാൻ അമേരിക്കയടക്കമുളള സഖ്യകക്ഷികൾ
X

തുടരുന്ന റഷ്യൻ ആക്രമണത്തെ നേരിടാൻ യുക്രൈനിലേക്ക് കൂടുതൽ സൈനിക സഹായം നൽകുമെന്ന് യുക്രൈൻ സഖ്യകക്ഷികൾ. ചൊവ്വാഴ്ച നടന്ന 90 മിനിറ്റ് വീഡിയോ കോളിലാണ് യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും പീരങ്കികൾ, ടാങ്ക് വിരുദ്ധ, വ്യോമ പ്രതിരോധ സഹായം എന്നിവ കീവിലേക്ക് അയയ്ക്കുമെന്ന് അറിയച്ചത്.

യുക്രൈൻറെ കിഴക്കൻ ഭാഗത്ത് റഷ്യ പുതിയ യുദ്ധമുഖം തുറന്നതിനെ തുടർന്നാണ് യുക്രൈന് സ്വയം പ്രതിരോധിക്കാൻ സഹായിക്കുന്ന ആയുധങ്ങൾ നൽകാൻ യുഎസിൻറെ നേതൃത്വത്തിൽ തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ അതിർത്തിയിൽ നിന്നും 480 കിലോമീറ്റർ ദൂരെയുള്ള സ്ഥാനങ്ങളിലേക്ക് പോലും റഷ്യ മിസൈൽ ആക്രമണങ്ങൾ നടത്തുകയാണെന്ന് യുക്രൈൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ആയുധങ്ങൾ യുക്രൈന് നൽകാൻ നാറ്റോ സഖ്യരാജ്യങ്ങൾ തീരുമാനിച്ചത്.

റഷ്യൻ സേനയെ യുദ്ധ മുഖത്ത് നിന്ന് പിന്തിരിപ്പിക്കാനും അവരുടെ യുദ്ധക്കുറ്റങ്ങൾ തടയാനും സഹായിക്കുന്ന എന്തും തങ്ങള്‍ക്ക് നല്‍കണമെന്ന് സെലെന്‍സ്കി ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, യുക്രൈൻ നഗരങ്ങളിൽ കനത്ത ബോംബാക്രമണം തുടരുകയാണ് റഷ്യ. കാർഖീവിൽ നടന്ന ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.ഡോൺബോസ് മേഖലകളിൽ ഉയർന്ന പ്രസിഷൻ എയർ അധിഷ്ഠിത മിസൈലുകൾ വിക്ഷേപിച്ചെന്നും മറ്റ് കിഴക്കൻ മേഖലകളിൽ വ്യോമാക്രമണം ശക്തമാക്കിയതായും റഷ്യന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.യുക്രൈന്റെ വ്യാവസായിക ഹൃദയഭൂമി കേന്ദ്രീകരിച്ച് റഷ്യ ആക്രമണം വ്യാപിപ്പിച്ചതായി പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി സ്ഥിരീകരിച്ചിരുന്നു. റഷ്യൻ സേന എല്ലാ മേഖലകളിലും ആക്രമണം വർധിപ്പിച്ചതായി യുക്രൈൻ സായുധ സേന ജനറൽ അറിയിച്ചു.

ഡീകമ്മീഷൻ ചെയ്ത ചെർണോബിൽ പവർ പ്ലാന്റും യുക്രൈനിലെ ന്യൂക്ലിയർ റെഗുലേറ്ററും തമ്മിലുള്ള ആശയവിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി. ഫെബ്രുവരി 24 ന് യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം ചെർണോബിൽ പിടിച്ചെടുത്തിരുന്നു. പീന്നീട് മാർച്ച് അവസാനമാണ് സൈന്യം ഇവിടെ നിന്ന് പിൻവാങ്ങിയത്

യുക്രൈനെതിരെ റഷ്യ ആക്രമം തുടരുന്ന സാഹചര്യത്തിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും സഖ്യകക്ഷികളും തീരുമാനിച്ചു.

TAGS :

Next Story