Quantcast

ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണം; ബ്രിട്ടീഷ് പാർലമെന്‍റിന് മുന്നിൽ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധം

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് ആയിരങ്ങൾ പ്രതിഷേധിച്ചത്

MediaOne Logo

Web Desk

  • Published:

    16 Nov 2023 8:10 AM GMT

US Capitol police clash with protesters
X

ബ്രിട്ടീഷ് പാർലമെന്‍റിന് മുന്നിൽ നടന്ന പ്രതിഷേധം

ലണ്ടന്‍: ഗസ്സയിൽ വെടിനിർത്തലാവശ്യപ്പെട്ട് പശ്ചാത്യരാജ്യങ്ങളിലടക്കം വ്യാപക പ്രതിഷേധം തുടരുന്നു. ബ്രിട്ടീഷ് പാർലമെന്‍റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

ബ്രിട്ടീഷ് പാർലമെന്‍റില്‍ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് പുറത്ത് ആയിരങ്ങൾ പ്രതിഷേധിച്ചത്. പ്രമേയം 125നെതിരെ 293 വോട്ടുകൾക്ക് പരാജയപ്പെട്ടു.

യുഎസിൽ ഭരണസിരാകേന്ദ്രമായ ക്യാപിറ്റോൾ തെരുവിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരുമായുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ആസ്ത്രേലിയയിലേതുൾപ്പെടെ വിവിധ ആരോഗ്യപ്രവർത്തക സമൂഹവും വെടിനിർത്തൽ ആവശ്യപ്പെട്ടു.

TAGS :

Next Story